ആഴ്‌സണല്‍ മിഡ്ഫീല്‍ഡറായ ആരോണ്‍ റാംസിയെ ഇറ്റാലിയന്‍ ക്ലബ് യുവന്റസിലേക്ക്. ഫ്രീ ട്രാന്‍സ്ഫറിലൂടെയാണ് യുവന്റസ് ആഴ്‌സണല്‍ മിഡ്ഫീല്‍ഡിലെ ഏറ്റവും മികവുറ്റ താരത്തെ ക്ലബിലെത്തിച്ചത്.തന്റെ ആഴ്‌സണല്‍ കരാറിന്റെ അവസാന ആറു മാസത്തിലേക്ക് ജനുവരിയില്‍ റാംസി പ്രവേശിച്ചിരുന്നു. അതുകൊണ്ട് ഏതു ക്ലബിനും ഫ്രീ ആയി റാംസിയെ സ്വന്തമാക്കാമായിരുന്നു.
നാലു വര്‍ഷത്തേക്കാണ് വെയില്‍സ് താരം യുവന്റസില്‍ കരാര്‍ ഒപ്പുവെച്ചത്. അടുത്ത സീസണ്‍ ആരംഭത്തില്‍ ആകും റാംസി യുവന്റസിനൊപ്പം ചേരുക. 2008 മുതല്‍ ആഴ്‌സണലില്‍ ഉള്ള റാംസി ഗണ്ണേഴ്‌സിനായി 350ല്‍ ഏറെ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ആഴ്‌സണലിനൊപ്പം മൂന്ന് എഫ് എ കപ്പ് കിരീടങ്ങളും രണ്ട് കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടങ്ങളും നേടിയ റാംസിക്ക് ഉനായ് എമിറെയുടെ കീഴില്‍ അധികം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇത് താരത്തിന്റെ ഭാവി പ്രതിസന്ധിയില്‍ ആക്കിയിരുന്നു. വെയില്‍സിനായി അമ്പതിലേറെ മത്സരങ്ങള്‍ കളിച്ചിട്ടുള്ള റാംസി യുവന്റസ് മിഡ്ഫീല്‍ഡിന് കരുത്താകുമെന്നാണ് പ്രതീക്ഷ.
This post was last modified on February 12, 2019 7:29 am
Leave a Comment