ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ആദ്യ പാദത്തില്‍ 2-0ന്റെ തോല്‍വി ഏറ്റുവാങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ത്രസിപ്പിക്കുന്ന തിരിച്ചുവരവുമായി ക്വാര്‍ട്ടറില്‍ കടന്നു. രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ പിഎസ്ജിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് യുണൈറ്റഡ് വന്‍ തിരിച്ചു വരവ് നടത്തിയത്. ഇഞ്ചുറി ടൈമില്‍ റാഷ്ഫോര്‍ഡ് നേടിയ പെനാല്‍റ്റി ഗോളിലാണ് യുണൈറ്റഡിന്റെ ജയം. ഇരട്ടഗോളുമായി ലുക്കാക്കുവും(2, 30) തിളങ്ങി. പിഎസ്ജിക്കായി വെലാസ്‌കോ(12) ഏക ഗോള്‍ നേടി.
യുണൈറ്റഡിന്റെ മികച്ച പത്തു താരങ്ങളുടെ അഭാവത്തില്‍ കൂടിയാണ് ടീമിന്റെ ഈ തകര്‍പ്പന്‍ ജയം. മാര്‍ഷ്യലും ലിംഗാര്‍ഡും മാറ്റിചും ഹെരേരയും പോഗ്ബയും ഇല്ലാതെയാണ് യുണൈറ്റഡ് മൈതാനത്തിറങ്ങിയത്. അത് കൊണ്ട് തന്നെ പിഎസ്ജി ജയം ഉറപ്പിച്ച മത്സരമായിരുന്നു ഇത്.
കളി തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വലകുലുക്കി. മിന്നുന്ന ഫോമിലുള്ള ലുകാകു ആയിരുന്നു പി എസ് ജിയെ ഞെട്ടിച്ചത്. പിഎസ്ജിയുടെ ബാക്ക് പാസ് കൈക്കലാക്കി ബുഫണയെ മറികടന്ന് ലുകാകു പന്ത് വലയില്‍ എത്തിക്കുകയായിരുന്നു. ആ ഗോളിന് ഉടന്‍ തന്നെ ബെണാര്‍ഡിലൂടെ പി എസ് ജി മറുപടി പറഞ്ഞു. സ്‌കോര്‍ 1-1, പിന്നീട് ലുകാകു വിണ്ടും പിഎസ്ജി വലകുലുക്കി.
റാഷ്‌ഫോര്‍ഡിന്റെ ഷോട്ട് കൈക്കലാക്കാന്‍ ബുഫണ് കഴിയാത്ത ഒരു നിമിഷത്തെ ലുകാകു ഗോളാക്കി മാറ്റിയത്. സ്‌കോര്‍ 2-1. 90ആം മിനുട്ടില്‍ ഡാലോട്ട് എടുത്ത ഷോട്ട് കിമ്പെമ്പെയുടെ കയ്യില്‍ തട്ടിയതിനെ തുടര്‍ന്ന് യുണൈറ്റഡിന് അനുകൂലമായ പെനാല്‍റ്റി. പെനാല്‍റ്റി എടുത്ത റാഷ്‌ഫോര്‍ഡിന് പിഴച്ചില്ല. യുണൈറ്റഡ് 3-1, അഗ്രിഗേറ്റ് സ്‌കോര്‍ 3-3. എവേഗോള്‍ ബലത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടറില്‍. പിഎസ്ജി പുറത്തേക്കും.
Leave a Comment