X

ഇരട്ടഗോളുമായി ഈഡന്‍ ഹാസാര്‍ഡ്; കലാശ പോരാട്ടത്തില്‍ ആഴ്‌സണലിനെ വീഴ്ത്തി ചെല്‍സി യൂറോപ്പ ലീഗ് കിരീടം ചൂടി

ഈഡന്‍ ഹസാര്‍ഡും, ജിറൂദുമാണ് നീല പടക്ക് വിജയം സമ്മാനിച്ചത്.

രണ്ടാം വട്ടവും യൂറോപ്പ ലീഗ് ജേതാക്കളായി ചെല്‍സി. ആഴ്‌സണലിനെ കലാശ പോരാട്ടത്തില്‍ കീഴടക്കിയാണ് ചെല്‍സി കിരീടം ചൂടിയത്. ബാകുവില്‍ നടന്ന ലണ്ടന്‍ ഡര്‍ബി ഫൈനലില്‍ ഏകപക്ഷീയ ജയമാണ് മൗറീസിയോ സാരിയും സംഘവും നേടിയത്. സ്‌കോര്‍ 4-1. ഈഡന്‍ ഹസാര്‍ഡും, ജിറൂദും നടത്തിയ മിന്നല്‍ പ്രകടനമാണ് ചെല്‍സിക്ക് വിജയം സമ്മാനിച്ചത്.

മത്സരത്തിന്റെ ആദ്യ പകുതി നിരാശയാണ് സമ്മാനിച്ചത്. ചെല്‍സിക്ക് ജിറൂഡിലൂടെ ഗോള്‍ നേടാന്‍ അവരസരം ലഭിച്ചെങ്കിലും പീറ്റര്‍ ചെക്കിന്റെ മികച്ച സേവ് ആഴ്‌സണലിന് രക്ഷയായി. ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. എന്നാല്‍ രണ്ടാം പകുതിയില്‍ ആക്രമിച്ച് കളിച്ച ചെല്‍സി താരങ്ങള്‍ ആഴ്‌സണലിനെതിരെ പൂര്‍ണ ആധിപത്യമാണ് ഉറപ്പിച്ചത്. 49 ാം മിനുട്ടില്‍ തന്റെ രണ്ടാം അവസരം നഷ്ടപ്പെടുത്താതെ എമേഴ്‌സന്റെ മനോഹര ക്രോസ് ഹെഡറിലൂടെ ജിറൂദ് ചെല്‍സിക്ക് ലീഡ് സമ്മാനിച്ചു. ഏറെ വൈകാതെ ഹസാര്‍ഡിന്റെ അസിസ്റ്റില്‍ പെഡ്രോ ചെല്‍സിയുടെ ലീഡ് രണ്ടായി ഉയര്‍ത്തി. 65 ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ഹസാര്‍ഡും വലകുലുക്കി. സ്‌കോര്‍ 3-0. പിന്നീട് 69 ാം മിനുട്ടില്‍ ഇവോബി ആഴ്‌സണലിനായി ഗോള്‍ നേടി. 72 ാം മിനിറ്റില്‍ ചെല്‍സിക്കായി ഹസാര്‍ഡ് വീണ്ടും സ്‌കോര്‍ ചെയ്തു. സ്‌കോര്‍ 4-1. മത്സരത്തില്‍ ആഴ്‌സണലിന്റെ മുന്നേറ്റ നിരയുടെ മോശം പ്രകടനമാണ് അവരുടെ പരാജയത്തിന് കാരണമായി വിലയിരുത്തപ്പെട്ടത്. പരിശീലകന്‍ മൗറീസിയോ സാരിയുടെ കരിയറിലെ ആദ്യ കിരീടമാണ് ഇത്. അതേസ സമയം യൂറോപ്പ ജയിച് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കാം എന്ന ആഴ്‌സണലിന്റെ സ്വപ്‌നം പരാജയത്തോടെ തകര്‍ന്നു.

This post was last modified on May 30, 2019 7:33 am