X
    Categories: കായികം

2020 യൂറോകപ്പ് യോഗ്യതാ മത്സരങ്ങള്‍; മരണ ഗ്രൂപ്പില്‍ ഈ ടീമുകള്‍

എളുപ്പത്തില്‍ ജയിച്ച് കയറാവുന്ന ഗ്രൂപ്പ് എ യിലാണ് ഇംഗ്ലണ്ടിന്റെ സ്ഥാനം.

2020 യൂറോകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ജര്‍മനിയും നെതര്‍ലന്‍ഡും നോര്‍ത്തേന്‍ അയര്‍ലന്‍ഡും അടങ്ങിയ ഗ്രൂപ്പ് സി മരണ ഗ്രൂപ്പായി മാറി. യുവേഫ നേഷന്‍സ് ലീഗില്‍ മികച്ച ഫോമിലേക്കുയര്‍ന്ന് നെതര്‍ലന്‍ഡിന് വെല്ലുവിളി ഉയര്‍ത്തുക ജര്‍മനിയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡുമാകും. എസ്റ്റോണിയയും ബെലാറസുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

എളുപ്പത്തില്‍ ജയിച്ച് കയറാവുന്ന ഗ്രൂപ്പ് എ യിലാണ് ഇംഗ്ലണ്ടിന്റെ സ്ഥാനം. ഇംഗ്ലണ്ടിന് വെല്ലുവിളി ഉയര്‍ത്തുന്ന ആരും ഗ്രൂപ്പില്‍ ഇല്ല. ചെക്ക് റിപ്പബ്ലിക്കും ബള്‍ഗേിയയും മോണ്ടനെഗ്രോയും കൊസോവൊയുമാണ് ഗ്രൂപ്പിലെ മറ്റുള്ളവര്‍. നിലവിലെ ചാംപ്യന്‍മാരായ പോര്‍ച്ചുഗലിന് യോഗ്യത മത്സരങ്ങളില്‍ നേരിടേണ്ടി വരിക ഉക്രൈനേയും സെര്‍ബിയേയും ലക്സംബര്‍ഗിനേയുമാണ്. ഗ്രൂപ്പ് ഇയില്‍ ഗാരെത് ബെയിലിന്റെ വെയില്‍സും മോഡ്രിച്ചിന്റെ ക്രൊയേഷ്യയും ഏറ്റുമുട്ടും. ഹങ്കറിയും സ്ലോവാക്യയും അസര്‍ബൈജാനുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

യോഗ്യതാ മത്സരങ്ങള്‍ സ്പെയിനിനും എളുപ്പമാകില്ല. സ്വീഡനും നോര്‍വേയും സ്പെയിനിന് വെല്ലുവിളി ഉയര്‍ത്തും. റൊമാനിയയും ഫറോ ദ്വീപും മാള്‍ട്ടയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഗ്രൂപ്പ എച്ചില്‍ ഫ്രാന്‍സിന് തുര്‍ക്കിയും ഐസ്ലന്‍ഡുമാകും വെല്ലുവിളി ഉയര്‍ത്തുകയ ഗ്രൂപ്പ് ഐയില്‍ ബെല്‍ജിയത്തിന് റഷ്യ കടുത്ത വെല്ലുവിളി ഉയര്‍ത്തും. അടുത്ത വര്‍ഷം മാര്‍ച്ചുമുതല്‍ നവംബര്‍ വരെയാകും യോഗ്യത മത്സരങ്ങള്‍ നടക്കുക ഗ്രൂപ്പ് ചാംപ്യന്‍മാര്‍ക്കും റണ്ണേഴ്സ് അപ്പിനും യൂറോകപ്പിന് നേരിട്ട് യോഗ്യത നേടും.

Related Post
Leave a Comment