X
    Categories: കായികം

പുതിയ ഫിഫ റാങ്കിങ്ങ് പുറത്തു വിട്ടു; ഇന്ത്യക്ക് അപ്രതീക്ഷിത നേട്ടം

ലോകകപ്പ് റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയെ പിന്തള്ളി ഇംഗ്ലണ്ട് നാലാമതെത്തി.

ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിന് ശേഷം ഇന്ത്യ മത്സരങ്ങളൊന്നും കളിച്ചില്ലെങ്കില്‍ കൂടി പുതുക്കിയ ഫിഫ റാങ്കിങ്ങില്‍ ഇന്ത്യക്ക് നേട്ടം. മറ്റു ടീമുകളുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് റാങ്കിങ്ങില്‍ സ്ഥാന കയറ്റം ഉണ്ടായതിന് കാരണം. ഫെബ്രുവരിയില്‍ റാങ്കിങ് പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യ 103-ാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്ന റാങ്കിങ്ങ് അനുസരിച്ച് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 101ാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ.

ഏഷ്യ കപ്പിന് മുമ്പ് 97ാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ പ്രാഥമിക ഘട്ടത്തില്‍ പുറത്തായതിനെ തുടര്‍ന്ന് 103ാം സ്ഥാനത്തേക്ക് വീണു. ബെല്‍ജിയം ഒന്നാം സ്ഥാനത്ത് തുടരുന്നു. ലോക ചാംപ്യന്മാരായ ഫ്രാന്‍സ് രണ്ടാമതും ബ്രസീല്‍ മൂന്നാമതുമാണ്. ലോകകപ്പ് റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയെ പിന്തള്ളി ഇംഗ്ലണ്ട് നാലാമതെത്തി. ക്രൊയേഷ്യക്ക് പിന്നില്‍ ഉറുഗ്വെ ആറാമതുണ്ട്. പോര്‍ച്ചുഗല്‍ ഏഴാം സ്ഥാനത്താണ്.
സ്വിറ്റ്സര്‍ലന്‍ഡ് (8), സ്പെയന്‍ (9), ഡെന്‍മാര്‍ക്ക് (10), അര്‍ജന്റീന (11) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഏഷ്യാ കപ്പ് ജേതാക്കളായ ഖത്തര്‍ 55-ാം സ്ഥാനത്തുണ്ട്.