X
    Categories: കായികം

പരിശീലനത്തിനിടെ ഹൃദയാഘാതം; സ്പാനിഷ് ഗോള്‍കീപ്പര്‍ ഐകര്‍ കസീയസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

റയല്‍ വിട്ടശേഷം 2015ലാണ് കസീയസ് പോര്‍ട്ടോയിലെത്തിയത്.

പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ക്ലബ് പോര്‍ട്ടോയുടെ സ്പാനിഷ് ഗോള്‍കീപ്പര്‍ ഐകര്‍ കസീയസിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റയല്‍ മാഡ്രിഡ് വിട്ടശേഷം 37കാരനായ കസീയസ് എഫ് സി പോര്‍ട്ടോക്കുവേണ്ടിയാണ് കളിക്കുന്നത്.

പരിശീനത്തിനിടെ കസീയസിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയ കസീയസിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. താരം അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

റയല്‍ വിട്ടശേഷം 2015ലാണ് കസീയസ് പോര്‍ട്ടോയിലെത്തിയത്. 2010ല്‍ സ്പെയിനിനെ ആദ്യമായി ലോകചാമ്പ്യന്‍മാരാക്കിയ കസീയസ് സ് പെയിനിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവുമാണ്. 2008 ലും 2012ലും യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പും സ്വന്തമാക്കിയിട്ടുണ്ട്.
167 മത്സരങ്ങളിലാണ് കസീയസ് സ്പെയിനിന് വേണ്ടി ഗോള്‍വല കാത്തത്.

This post was last modified on May 2, 2019 11:28 am