X
    Categories: കായികം

മികച്ച ആഫ്രിക്കന്‍ ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം; ഇത്തവണയും മുഹമ്മദ് സലായ്ക്ക്

ഈജിപ്തിനെ ലോകകപ്പ് ഫൈനല്‍ റൗണ്ടിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതാരമാണ് സലാ. ലിവര്‍പൂളിനായി മിന്നുന്ന ഫോമില്‍ കളിക്കുന്ന സലയുടെ മികവില്‍ ടീം കഴിഞ്ഞതവണ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തുകയും ചെയ്തു.

മികച്ച ആഫ്രിക്കന്‍ ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം തുടര്‍ച്ചയായ രണ്ടാം തവണയും സ്വന്തമാക്കി ഈജിപ്തിന്റെയും ലിവര്‍പൂളിന്റെയും സൂപ്പര്‍താരം മുഹമ്മദ് സലാ. സെനഗലിലെ ഡാക്കറില്‍ നടന്ന ചടങ്ങില്‍ സലാ പുരസ്‌കാരം ഏറ്റുവാങ്ങി. ലിവര്‍പൂള്‍ സഹതാരം സാദിയോ മാനെ, ആഴ്സണലിന്റെ പിയറെ എമറിക് ഔബമെയാങ് എന്നിവര്‍ സലയ്ക്ക് പിന്നിലായെത്തി.

‘ തന്നെ സംബന്ധിച്ച് ഇപ്പോള്‍ സ്വന്തമാക്കിയത് വലിയ നേട്ടമാണ്. ബാല്യം മുതല്‍ ഈ പുരസ്‌കാരം കണ്ടു വളര്‍ന്നതാണ് അതുകൊണ്ട് തന്നെ ഈ നേട്ടം ഇഷ്ടപ്പെടുന്നു. സലാ പ്രതികരിച്ചു. ഈജിപ്തിനെ ലോകകപ്പ് ഫൈനല്‍ റൗണ്ടിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതാരമാണ് സലാ. ലിവര്‍പൂളിനായി മിന്നുന്ന ഫോമില്‍ കളിക്കുന്ന സലയുടെ മികവില്‍ ടീം കഴിഞ്ഞതവണ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തുകയും ചെയ്തു. ഐവറി കോസ്റ്റിന്റെ യായ ടൂറെ, സെനഗലിന്റെ എല്‍ഹാദി ദിയോഫ്, കാമറൂണിന്റെ സാമുവല്‍ എറ്റു എന്നിവര്‍ക്കൊപ്പം ആഫ്രിക്കന്‍ ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം രണ്ടു തവണ നേടാനും സലായ്ക്ക് കഴിഞ്ഞു.

This post was last modified on January 9, 2019 12:52 pm