ബ്രസീലിയന്‍ താരം നെയ്മറിനെതിരെ അഴിമതികുറ്റത്തിനും വഞ്ചന കുറ്റത്തിനും കേസുകള്‍ ചാര്‍ജ് ചെയ്തിരിക്കുകയാണെന്നും ബാഴ്‌സയിലേക്കുള്ള ട്രാന്‍സ്ഫറില്‍ നിയമ കുരുക്കില്‍പ്പെട്ട താരത്തിന് ആറ് വര്‍ഷത്തെ ജയില്‍ ശിക്ഷ വരെ ലഭിച്ചേക്കാമെന്നും സ്പാനീഷ് ന്യായാധിപന്‍ പറയുന്നു. 2013 ല്‍ സാന്റോസില്‍ നിന്നും നെയ്മര്‍ ബാഴ്‌സയിലേക്കെത്തിയതിലെ നടപടിക്രമങ്ങളിലെ വീഴ്ചയുടെ പേരില്‍ നെയ്മര്‍, നെയ്മറുടെ മാതാപിതാക്കള്‍, ബാഴ്‌സ പ്രസിഡന്റ് എന്നിവര്‍ വിചാരണ നേരിടേണ്ടി വരും.
2013 മെയിലായിരുന്നു നെയ്മര്‍ 57.1 മില്യണ്‍ യൂറോയ്ക്ക് ബാഴസയില്‍ എത്തുന്നത്. തുടര്‍ന്ന് 2014 ലാണ് നെയ്മറിന്റെ ട്രാന്‍സ്ഫറിലെ പ്രശ്‌നങ്ങളില്‍ നിയമ നടപടി ആരംഭിക്കുന്നത്. ട്രാന്‍സ്ഫര്‍ രേഖകള്‍ ഹാജരാക്കിയപ്പോള്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നു. സാന്റോസും ബാഴ്സലോണയും ശരിയായ ട്രാന്‍സ്ഫര്‍ തുക വെളിപ്പെടുത്തിയില്ലെന്നാണ് പ്രധാന ആരോപണം. 86.2 മില്യണ്‍ യൂറോയുടെ ട്രാന്‍സ്ഫള്‍ ആണ് നടന്നത് എന്ന് ബാഴ്‌സ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഔഡിന്‍സിയ നസിയോണ്‍ കോടതിയിലാണ് നെയ്മറിന്റെ വിചാരണ നടക്കുന്നത്.
Leave a Comment