X

രാമക്ഷേത്രത്തിന് ഓര്‍ഡിനന്‍സ് ഇല്ലെങ്കില്‍ ‘1992’ ആവര്‍ത്തിക്കും: ആര്‍എസ്എസ് ഭീഷണി

അയോധ്യ കേസില്‍ എപ്പോള്‍ വാദം കേസില്‍ എപ്പോള്‍ വാദം കേട്ടുതുടങ്ങുമെന്ന് ജനുവരിയില്‍ അറിയിക്കാം എന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. ഇത് ബിജെപി, സംഘപരിവാര്‍ നേതൃത്വങ്ങള്‍ക്ക് നിരാശയുണ്ടാക്കിയിട്ടുണ്ട്.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ആര്‍എസ്എസ് ഇല്ലെങ്കില്‍ 1992ലെ പ്രക്ഷോഭം ആവര്‍ത്തിക്കുമെന്ന് ആര്‍എസ്എസ് ഭീഷണി മുഴക്കി. രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഇനിയും കാത്തിരിക്കാനാവില്ലെന്നാണ് ആര്‍എസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി പറഞ്ഞത്. അയോധ്യ കേസ് സുപ്രീം കോടതി മുന്‍ഗണന നല്‍കി പരിഗണിക്കണമെന്നും ഹിന്ദുക്കളുടെ വികാരം മനസിലാക്കി വേഗത്തില്‍ കേസ് തീര്‍പ്പാക്കണമെന്നും ആര്‍എസ്എസ് സര്‍ കാര്യവാഹ് ആയ ഭയ്യാജി ജോഷി ആവശ്യപ്പെടുന്നു. രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഓര്‍ഡിനന്‍സ് കൊണ്ടുവരണം.

1992ല്‍ വിഎച്ച്പിയും ആര്‍എസ്എസും അടക്കമുള്ള സംഘപരിവാര്‍ സംഘടകളുടെ നേതൃത്വത്തില്‍ രാമക്ഷേത്ര നിര്‍മ്മാണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ആ വര്‍ഷം ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് കര്‍സേവകര്‍ തകര്‍ക്കുന്നതിലേയ്ക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട വര്‍ഗീയ കലാപങ്ങളിലേയ്ക്കുമാണ് നയിച്ചത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭഗവതുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഭയ്യാജി ജോഷിയുടെ പ്രസ്താവന. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് അമിത് ഷാ ഒരു പാര്‍ട്ടി യോഗത്തില്‍ നേരത്തെ പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായില്ലെങ്കില്‍ മഹാഭാരത യുദ്ധം ആവര്‍ത്തിക്കുമെന്നായിരുന്നു മോഹന്‍ ഭഗവതിന്റെ ഭീഷണി.

റാഫേല്‍, സിബിഐ, അയോധ്യ കേസുകളില്‍ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും ആശങ്കകളുണ്ടാക്കുന്ന നടപടികളും നിരീക്ഷണങ്ങളും സുപ്രീം കോടതി നടത്തുകയും റാഫേല്‍ യുദ്ധ വിമാനങ്ങളുടെ വില പുറത്തുവിടാന്‍ ഉത്തരവിടുകയും പ്രതിപക്ഷം ആക്രമണം ശക്തമാക്കുകയും ചെയ്തിരിക്കുന്നതിന് ഇടയിലാണ് രാമക്ഷേത്ര ഓര്‍ഡിനന്‍സ് ആവശ്യവുമായി ആര്‍എസ്എസ് രംഗത്തെത്തിയിരിക്കുന്നത്. അയോധ്യ കേസില്‍ എപ്പോള്‍ വാദം കേസില്‍ എപ്പോള്‍ വാദം കേട്ടുതുടങ്ങുമെന്ന് ജനുവരിയില്‍ അറിയിക്കാം എന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. ഇത് ബിജെപി, സംഘപരിവാര്‍ നേതൃത്വങ്ങള്‍ക്ക് നിരാശയുണ്ടാക്കിയിട്ടുണ്ട്.

This post was last modified on November 2, 2018 6:52 pm

Related Post
Leave a Comment