X
    Categories: കായികം

നെയ്മര്‍ ബ്രസില്‍ ടീമില്‍ തിരിച്ചെത്തുന്നു; കൊളംബിയക്കും പെറുവിനും എതിരെയുള്ള ടീമിനെ പ്രഖ്യാപിച്ചു

നെയ്മര്‍ ടീമില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും നെയ്മറെപ്പോലൊരു കളിക്കാരനെ അവഗണിക്കാനാവില്ലെന്നും കോച്ച് ടിറ്റെ പ്രതികരിച്ചു.

പിഎസ്ജി വിട്ട് നെയ്മര്‍ സ്പാനിഷ് ലീഗില്‍ തിരിച്ചെത്തിയേക്കുമെന്ന ആഭ്യൂഹങ്ങള്‍ക്കിടെ നെയ്മര്‍ ബ്രസില്‍ ടീമില്‍ തിരിച്ചെത്തുന്നുവെന്ന റിപോര്‍ട്ടുകള്‍. നെയ്മര്‍ക്കെതിരെ ഉയര്‍ന്ന ബലാത്സംഗ ആരോപണത്തില്‍ തെളിവില്ലെന്ന കാരണത്താല്‍ അധികൃതര്‍ തള്ളിയതിന് പിന്നാലെയാണ് താരം ദേശീയ ടീമില്‍ തിരിച്ചെത്തുന്നത്. സൂപ്പര്‍ താരം നെയ്മറെ ഉള്‍പ്പെടുത്തിയാണ്
അടുത്തമാസം കൊളംബിയക്കും പെറുവിനും എതിരെ നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

നെയ്മര്‍ ടീമില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും നെയ്മറെപ്പോലൊരു കളിക്കാരനെ അവഗണിക്കാനാവില്ലെന്നും കോച്ച് ടിറ്റെ പ്രതികരിച്ചു. എന്നാല്‍ ക്ലബ്ബ് ഫുട്‌ബോളില്‍ നെയ്മര്‍ എവിടെ കളിക്കണമെന്ന കാര്യത്തില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ലെന്നും ടിറ്റെ വ്യക്തമാക്കി.
ദേശീയ ടീമില്‍ ക്ലബ്ബ് മത്സരത്തിനിടെ പരിക്കേറ്റ ഗോള്‍ കീപ്പര്‍ അലിസണ്‍ ബെക്കര്‍ ബ്രസീല്‍ ടീമിലില്ല. കോണ്‍മിബോളിന്റെ രണ്ടുമാസ വിലക്ക് നേരിടുന്ന സട്രൈക്കര്‍ ഗബ്രിയേല്‍ ജീസസും ടീമില്‍ ഇടം നേടിയില്ല. സെപ്റ്റംബര്‍ ആറിന് മിയാമിയിലാണ് കൊളംബിയക്കെതിരായ ബ്രസീലിന്റെ സൗഹൃദമത്സരം.10ന് ലോസ് എയ്ഞ്ചല്‍സിലാണ് പെറുവിനെതിരായ മത്സരം.

This post was last modified on August 17, 2019 10:35 am