പ്രീമിയര്‍ ലീഗില്‍ ബാഴ്‌സലോണയോടേറ്റ തോല്‍വിക്ക് ശേഷം ന്യൂകാസിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി ലിവര്‍പൂള്‍. നിര്‍ണായകമായ എവേ മത്സരത്തില്‍ 3-2 ന്റെ സ്‌കോറിനാണ് ലിവര്‍പൂള്‍ വിജയം.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ലീഡ് നേടിയ ലിവര്‍പൂള്‍ വിജയ പ്രതീക്ഷ നല്‍കിയിരുന്നു. 13 ാം മിനുട്ടില്‍ ഒരു ഫ്രീ ഹെഡറിലൂടെ വാന്‍ ഡൈക് ആണ് ലിവര്‍പൂളിന് ആദ്യ ലീഡ് നല്‍കിയത്. എന്നാല്‍ 20 ാം മിനുട്ടില്‍ ന്യൂകാസില്‍ തിരിച്ചടിച്ചു. സ്‌കോര്‍ 1-1. പിന്നീട് 28 ാം മിനുട്ടില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ സലായിലൂടെ ലിവര്‍പൂള്‍ വീണ്ടും ഗോള്‍ നേടി.
രണ്ടാം പകുതിയില്‍ 54ആം മിനുട്ടില്‍ റൊണ്ടോണിന്റെ സ്‌ട്രൈക്ക് അലിസണെ കീഴ്‌പ്പെടുത്തി. സ്‌കോര്‍ 2-2 എന്നായി. ശേഷം സൂപ്പര്‍ താരം മുഹമ്മദ് സലാ പരുക്കേറ്റ് മടങ്ങിയത് ലിവര്‍പൂളിന് തിരിച്ചടിയായി. ഗോളിയുമായി കൂട്ടിയിടിച്ചായിരുന്നു താരത്തിന് പരുക്കേറ്റത്.
സലായ്ക്ക് പരിക്കേല്‍ക്കേറ്റതോടെ ലിവര്‍പൂള്‍ ആരാധകരില്‍ നിരാശ പടര്‍ന്നു. സലായ്ക്ക് പകരക്കാരനായി ഒറിഗി എത്തി. ഒടുവില്‍ ഒറിഗി തന്നെ അവസാന നിമിഷത്തില്‍ ലിവര്‍പൂളിന് വിജയം നേടി കൊടുക്കുകയായിരുന്നു.
86 ാം മിനുട്ടില്‍ ഷാകിരിയുടെ ക്രോസില്‍ നിന്നായിരുന്നു ഒറിഗിയുടെ ഗോള്‍. ഈ വിജയത്തോടെ 94 പോയന്റുമായി ലിവര്‍പൂള്‍ ഒന്നാമത് എത്തി. ഒരു മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റര്‍ സിറ്റി 92 പോയന്റുമായി ലീഗില്‍ രണ്ടാമത് നില്‍ക്കുകയാണ്. സിറ്റിക്ക് ഇനി രണ്ട് മത്സരങ്ങളും ലിവര്‍പൂളിന് ഒരു മത്സരവുമാണ് ഉള്ളത്.
Leave a Comment