X

യുകെയില്‍ നിന്നും ഐ എസില്‍ ചേരാന്‍ പോയ ഷമീമ ബീഗത്തിന് ബംഗ്ലാദേശിലെത്തിയാൽ വധശിക്ഷയെന്ന് സൂചന

യു കെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവീദ് ഷമീമയുടെ യുകെ പൗരത്വം പിൻവലിച്ച വിവരം ഫെബ്രുവരിയിൽ പ്രഖ്യാപിച്ചതോടെയാണ് മാതാപിതാക്കൾ വഴി ബംഗ്ലാദേശ് പൗരത്വം നേടാൻ ഷമീമ ഒരുങ്ങുന്നുവെന്ന് വാർത്തകൾ വന്നത്

‘ആരെങ്കിലും ഭീകര പ്രവർത്തനത്തിലേർപ്പെട്ടുവെന്ന് ഉറപ്പായാൽ ഞങ്ങൾക്ക് ഇവിടെ ഒരു ശിക്ഷയേയുള്ളൂ. അയാളെ വധിക്കുക. ഷമീമ ബീഗത്തിന്റെ കാര്യത്തിലും യാതൊരു പ്രത്യേകതയുമില്ല. ഈ നാട്ടിൽ എത്തുന്നതോടെ ഇവർ അറസ്റ്റിലാകും. വൈകാതെ ആർക്കും ബാധകമായ ആ വധശിക്ഷയും ഇവരെ തേടിയെത്തും.’ ഷമീമ ബീഗം രാജ്യത്തെത്തിയാൽ അവർക്ക് ‘നാട്ടുനടപ്പ്’ അനുസരിച്ചുള്ള വധശിക്ഷ ലഭിക്കുമെന്ന് ഊന്നിപറഞ്ഞ് ബംഗ്ലാദേശ് വിദേശകാര്യ വകുപ്പ് മന്ത്രി അബ്ദുൽ മൊമെൻ.

യു കെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവീദ് ഷമീമയുടെ യുകെ പൗരത്വം പിൻവലിച്ച വിവരം ഫെബ്രുവരിയിൽ പ്രഖ്യാപിച്ചതോടെയാണ് മാതാപിതാക്കൾ വഴി ബംഗ്ലാദേശ് പൗരത്വം നേടാൻ ഷമീമ ഒരുങ്ങുന്നുവെന്ന് വാർത്തകൾ വന്നത്. എന്നാൽ ഷമീമ എത്തിയാൽ വധശിക്ഷ നേരിടേണ്ടി വരുമെന്ന് രാജ്യം പരസ്യമായി വ്യക്തമാക്കുകയാണ്.

എന്നാൽ പൗരത്വത്തെ സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങൾ ഒരു വ്യക്തിയെയും പൗരത്വമില്ലാത്തയാളായി നിലനിൽക്കാൻ അനുവദിക്കില്ല. മാതാപിതാക്കളുടെ ബംഗ്ലാദേശ് പൗരത്വവും ജനനവും കണക്കിലെടുത്തുകൊണ്ടാണ് ഷമീമ ബംഗ്ലാദേശ് പൗരത്വത്തിനായി ശ്രമിക്കുന്നത്. എന്നാൽ ഷമീമയ്ക്ക് പൗരത്വം നൽകാനാവില്ലെന്ന് പറഞ്ഞ് ബംഗ്ലാദേശ് സർക്കാർ ഷമീമയെയും കുടുംബത്തെയും ത്രിശങ്കുവിലാക്കുകയായിരുന്നു.

“ഷമീമ ബീഗത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് യാതൊന്നും ചെയ്യാനില്ല. കാരണം ഒരു തരത്തിലും ഷമീമ ബംഗ്ലാദേശി പൗരയല്ല. അവർ പൗരത്വത്തിനായി മുൻപ് അപേക്ഷിച്ചിട്ടുമില്ല. അവർ ജനിച്ച് വളർന്നതൊക്കെ ഇംഗ്ലണ്ടിൽ തന്നെയാണ്.” അബ്ദുൽ മൊമെൻ പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

ഷമീമയുടെ പിഞ്ചുകുഞ്ഞ് ജർറാഹ് സിറിയൻ അഭയാർത്ഥി ക്യാമ്പിൽ വെച്ച് മരിച്ചതോടെ ഷമീമയ്ക്കും കുഞ്ഞിനും അഭയം നിഷേധിച്ച സാജിദ് ജാവീദിനെതിരെ ലോകത്തെ വിവിധയിടങ്ങളിൽ നിന്നുമുള്ള മനുഷ്യാവകപ്രവർത്തകർ രൂക്ഷ വിമർശനങ്ങൾ ഉയർത്തിയിരുന്നു.

പഠനകാലത്ത് ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേരാനായാണ് ഷമീമ ബീഗം യുകെയിൽ നിന്നും സിറിയയിലെത്തുന്നത്. താൻ എന്തെങ്കിലും വിധത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ടെന്ന് ഇതുവരെ ഷമീമ ബീഗം വെളിപ്പെടുത്തിയിട്ടില്ല.

This post was last modified on May 5, 2019 8:10 am

Related Post
Leave a Comment