അലക്‌സിസ് സാഞ്ചേസിന് പരിക്കേറ്റതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു മുന്നില്‍ പ്രതിസന്ധികളാണ് മുന്നിലുള്ളത്. കഴിഞ്ഞ മത്സരത്തില്‍ മുട്ടിന് പരിക്കേറ്റാണ് താരം പുറത്ത് പോയത്. രണ്ട് മാസത്തിലധികം വിശ്രമമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സാഞ്ചേസിന്റെ മുട്ടിന് പരിക്കേറ്റത്. ഈ സീസണില്‍ നിരവധി മത്സരങ്ങള്‍ പരിക്ക് കൊണ്ട് നഷ്ടമായ താരമാണ് സാഞ്ചേസ്.
സാഞ്ചേസ് കൂടെ പുറത്തായതോടെ ആദ്യ ഇലവനില്‍ ഇറക്കാന്‍ താരങ്ങളില്ലാത്ത അവസ്ഥയിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 3 അറ്റാക്കിംഗ് താരങ്ങളെ മുന്നില്‍ ഇറക്കി കളിക്കുന്ന ഒലെയ്ക്ക് മൂന്ന് അറ്റാക്കിംഗ് താരങ്ങളെ എടുക്കാന്‍ ഇല്ലാത്ത അവസ്ഥയിലായിരിക്കുകയാണ്. ലിംഗാര്‍ഡ്, മാര്‍ഷ്യല്‍, മാറ്റ എന്നിവര്‍ നേരത്തെ തന്നെ പരിക്കിന്റെ പിടിയിലായിരുന്നു.റാഷ്‌ഫോര്‍ഡും ലുകാലുവും മാത്രമാണ് അറ്റാക്കിംഗ് താരങ്ങളായി ഇപ്പോള്‍ ടീമില്‍ ഉള്ളത്.
അക്കാദമി താരങ്ങളായ തഹിത് ചോങ്ങിനെയും ഏഞ്ചല്‍ ഗോമസിനെയും അടുത്ത മത്സരത്തില്‍ സോള്‍ഷ്യര്‍ അണിനിരത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പി എസ് ജിക്ക് എതിരെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത മത്സരം. അറ്റാക്കിംഗ് താരങ്ങള്‍ മാത്രമല്ല, മാറ്റിച്, ഹെരേര,വലന്‍സിയ, ജോണ്‍സ്, ഡാര്‍ബിയന്‍ തുടങ്ങിയവരും പരിക്കിലാണ്.
Leave a Comment