X

താനൂരില്‍ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു; അക്രമിച്ചത് ഓട്ടോയിലെത്തിയ സംഘം, ഒരാളുടെ നില ഗുരുതരം

ഇരുവരേയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേ മാറ്റി. 

മലപ്പുറം താനൂരിന് സമീപം അഞ്ചുടിയിൽ രണ്ട്   സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ഡിവൈഎഫ്ഐ തീരദേശ മേഖല മുൻ സെക്രട്ടറി അഞ്ചുടി സ്വദേശി ഷംസുദ്ധീൻ, മുസ്തഫ എന്നിവർക്കാണ് വെട്ടേറ്റത്. ഓട്ടോയിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു ആക്രമണം.  വടിവാൾകൊണ്ടുള്ള ആക്രമണത്തിൽ കൈകാലുകൾക്ക് സാരമായ പരിക്കുണ്ട്.  ഷംസുവിന്റെ പിതൃസഹോദരനാണ് മുസ്തഫ.

ഇരുവരേയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേ മാറ്റി. ഷംസുവിന് തലയ്ക്കും ശരീരമാസകലവും നിരവധി വെട്ടുകളാണേറ്റിട്ടുള്ളത്. ഇയാളു‍ടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടു്.  സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. മത്സ്യത്തൊഴിലാളികളായ ഇരുവർക്കും മത്സ്യത്തൊഴിലാളികളുടെ യോഗം കഴിഞ്ഞ്‌ തിരിച്ചുവരുമ്പോഴാണ് വെട്ടേറ്റത്.  കഴിഞ്ഞ വർഷം ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അക്ബറിനെ ആക്രമിച്ച സ്ഥലത്തായിരുന്നു ഇത്തവണയും ആക്രമണം നടന്നത്.

 

 

This post was last modified on March 5, 2019 6:59 am

Related Post
Leave a Comment