X
    Categories: കായികം

ലാലിഗയില്‍ റയല്‍ മാഡ്രിഡിന് തുടര്‍ച്ചയായ നാലാം വിജയം

തകര്‍പ്പന്‍ പ്രകടനമാണ് ബ്രസീല്‍ താരം വിനീഷ്യസ് റയല്‍ മാഡ്രിഡിനായി കാഴ്ചവെച്ചത്.

ലാലിഗയില്‍ റയല്‍ മാഡ്രിഡിന് തുടര്‍ച്ചയായ നാലാം വിജയം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് അലാവസിനെ റയല്‍ പരാജയപ്പെടുത്തിയത്. ഈ സീസണില്‍ ആദ്യമായാണ് നാലു മത്സരങ്ങള്‍ തുടര്‍ച്ചയായി റയല്‍ മാഡ്രിഡ് വിജയിക്കുന്നത്. സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ തുടക്കം മുതല്‍ പൂര്‍ണ ആധിപത്യം റയലിന് തന്നെയായിരുന്നു. മറുപടി ഗോളിന് ഇട നല്‍കാതെ തന്നെ റയല്‍ മാഡ്രിഡ് വിജയത്തിലെത്തി.

കളിയുടെ ആദ്യ പകുതിയില്‍ ബെന്‍സീമ ആണ് റയലിന് ലീഡ് നല്‍കിയത്. രണ്ടാം പകുതിയില്‍ യുവതാരം വിനീഷ്യസ് ജൂനിയര്‍ ലീഡ് ഇരട്ടിയാക്കി. മറിയാണോയിലൂടെ മൂന്നാം ഗോളും റയല്‍ മാഡ്രിഡ് കണ്ടെത്തി. തകര്‍പ്പന്‍ പ്രകടനമാണ് ബ്രസീല്‍ താരം വിനീഷ്യസ് റയല്‍ മാഡ്രിഡിനായി കാഴ്ചവെച്ചത്. ഈ ജയത്തോടെ റയല്‍ മാഡ്രിഡ് 42 പോയന്റില്‍ എത്തി. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോയ്ക്ക് 44 പോയന്റാണ് ഉള്ളത്.

Related Post
Leave a Comment