ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ടോട്ടന്‍ഹാം – മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടം നടക്കും. ടോട്ടന്‍ഹാമും മാഞ്ചസ്റ്റര്‍ സിറ്റിയും ആദ്യമായിട്ടാണ് ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. 156 മത്സരങ്ങള്‍ ഇതുവരെ ഇരു ടീമുകളും പരസ്പരം കളിച്ചിട്ടുണ്ടെങ്കിലും ഒന്ന് പോലും യൂറോപ്യന്‍ മത്സരങ്ങള്‍ ആയിരുന്നില്ല. പ്രീമിയര്‍ ലീഗില്‍ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോഴും ആധിപത്യം മാഞ്ചസ്റ്റര്‍ സിറ്റിക്ക് തന്നെയായിരുന്നു. അവസാനം ഇരു ടീമുകളും കളിച്ച മൂന്ന് മത്സരങ്ങളും വിജയം മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പമായിരുന്നു. ടോട്ടന്‍ഹാമിന്റെ പുതിയ സ്റ്റേഡിയത്തിലെ ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരം ഇന്നത്തെ മത്സരം.
ടോട്ടന്‍ഹാം നിരയില്‍ പരിക്കേറ്റ എറിക് ഡയര്‍, ലമേല, ഓറിയര്‍ എന്നിവര്‍ ഇന്ന് ടീമില്‍ ഇടം നേടില്ല. അതെ സമയം കഴിഞ്ഞ ദിവസം ക്രിസ്റ്റല്‍ പാലസിനെതിരെ കളിക്കാതിരുന്ന ഫെര്‍ണാണ്ടോ ലോറെന്റെ ടോട്ടന്‍ഹാം ടീമില്‍ തിരിച്ചെത്തുമെന്നാ
ണ് പ്രതീക്ഷ. മാഞ്ചസ്റ്റര്‍ സിറ്റി നിരയില്‍ പരിക്കില്‍ നിന്ന് മോചിതനായി അഗ്വേറൊ തിരിച്ചെത്തുമെന്നും റിപോര്‍ട്ടുകളുണ്ട്. പ്രതിരോധ താരങ്ങളായ കെയ്ല്‍ വാക്കറും ബെഞ്ചമിന്‍ മെന്റിയും സിറ്റി ടീമില്‍ ഇടം നേടിയേക്കും.
Leave a Comment