X

അവിശ്വസനീയമായ അപകടം: ഫോർമുല 3 കാർ 280 കിലോമീറ്റർ വേഗതയിൽ ട്രാക്കിൽ നിന്ന് പറന്ന് പുറത്തേക്ക്

ഫോർമുല 3 കാറോട്ടമത്സരത്തിൽ അപകടത്തിൽ പെട്ട സോഫിയ ഫ്ലോയഴ്ഷ്ന് ഇന്ന് ശസ്ത്രക്രിയ. നട്ടെല്ലിനാണ് ഇവർക്ക് പരിക്കേറ്റിരിക്കുന്നത് എന്നറിയുന്നു. ഇന്നലെ മകാവുവിൽ നടന്ന ഫോർമുല 3 റേസിലാണ് അവിശ്വസനീയമായ അപകടം നടന്നത്.

17കാരിയായ സോഫിയ ഫ്ലോയഴ്ഷ് ആണ് കാറോടിച്ചിരുന്നത്.

മണിക്കൂറിൽ 280 കിലോമീറ്റർ വേഗതയില്‍ പാഞ്ഞുവന്ന സോഫിയയുടെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് തൊട്ടുമുമ്പിലുണ്ടായിരുന്ന കാറിനെ ഇടിച്ച് പറക്കുകയായിരുന്നു. ട്രാക്കിന്റെ മുകളിലൂടെ പറന്ന് പുറത്തുള്ള ടെന്റിൽ ഇടിച്ചാണ് കാർ നിന്നത്.

അപകടശേഷം സോഫിയയ്ക്ക് ബോധമുണ്ടായിരുന്നു. ഉടൻ ആശുപത്രിയിലേക്കു മാറ്റി. തനിക്ക് പ്രശ്നങ്ങളില്ലെന്നും എങ്കിലും അടുത്തദിവസം ഒരു സർജറി ആവശ്യമായി വരുമെന്നും സോഫിയ ട്വീറ്റ് ചെയ്തു. നട്ടെല്ലിന് തകരാറുണ്ടെന്ന് റേസ് നടത്തിപ്പുകാർ അറിയിച്ചു.

This post was last modified on November 19, 2018 7:43 am