X
    Categories: കായികം

രണ്ടു വര്‍ഷമായുള്ള പ്രണയം; ഇന്ത്യന്‍ മരുമകനാകാന്‍ ഓസിസ് താരം മാക്‌സ്‌വെലും

ഇന്ത്യക്കാരിയെ പ്രണയിച്ചു വിവാഹം കഴിക്കുന്ന ആദ്യത്തെ ഓസീസ് താരമല്ല മാക്സ്വെല്‍

മൈതാനത്ത് ഇന്ത്യയുടെ ശത്രുവാണെങ്കിലും ജീവിതത്തിലേക്ക് വരുമ്പോള്‍ ഓസിസ് താരം ഗ്ലെൻ മാക്‌സ്‌വെൽ ഇന്ത്യന്‍ വംശജയുമായി പ്രണയത്തിലാണ്. മെല്‍ബണില്‍ സ്ഥിര താമസമാക്കിയ വിനി രാമന്‍ എന്ന ഇന്ത്യന്‍ യുവതിയുമായി മാക്സ്വെല്‍ പ്രണയത്തിലാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഹസന്‍ അലി ഇന്ത്യന്‍ യുവതിയെ വിവാഹം ചെയ്തതിന് ശേഷം വിദേശ ടീമില്‍നിന്ന് ഇന്ത്യയ്ക്ക് മറ്റൊരു മരുമകന്‍ കൂടി എത്തുകയാണ്. ഇരുവരുടെയും വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ഇരുവരുടെയും സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ അനവധിയാണ്. രണ്ടു വര്‍ഷത്തിലധികമായി ഇരുവരും പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകളിലെ സൂചന.

ഇന്ത്യക്കാരിയെ പ്രണയിച്ചു വിവാഹം കഴിക്കുന്ന ആദ്യത്തെ ഓസീസ് താരമല്ല മാക്സ്വെല്‍. മുന്‍ ഓസീസ് താരം ഷോണ്‍ ടെയ്റ്റ് ഇന്ത്യന്‍ മോഡലായ മഷൂം സിന്‍ഹയെ വിവാഹം ചെയ്തത് 2014ലാണ്. പാക്കിസ്ഥാന്‍ താരങ്ങളായ ശുഐബ് മാലിക്ക്, മൊഹ്സിന്‍ ഖാന്‍, ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരന്‍, ന്യൂസീലന്‍ഡ് താരം ഗ്ലെന്‍ ടേണര്‍ എന്നിവരെല്ലാം ഇന്ത്യന്‍ യുവതികളെയാണ് വിവാഹം കഴിച്ചത്.

This post was last modified on August 28, 2019 4:47 pm

Related Post
Leave a Comment