മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹര്‍ഷല്‍ ഗിബ്സും ബോളിവുഡ് നടി ആലിയ ഭട്ടുമാണ് കുറച്ചു ദിവസമായി ട്വിറ്ററില്‍ ചര്‍ച്ചയാകുന്നത്. ക്രിക്കറ്റ് താരങ്ങളെയും ബോളിവുഡ് താരങ്ങളെയും ബന്ധപ്പെടുത്തിയുള്ള പ്രണയവും വിവാഹ വാര്‍ത്തകളും ചര്‍ച്ച ആകാറുണ്ടെങ്കിലും ഹര്‍ഷല്‍ ഗിബ്സിന്റെയും ആലിയ ഭട്ടിന്റെ കാര്യം അങ്ങനെ അല്ല.
14 വര്‍ഷത്തോളം ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ച ഹര്‍ഷല്‍ ഗിബ്സിനെ ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവരാരും മറക്കില്ല. ആലിയ ഭട്ടിനെയോ? ബോളിവുഡ് നടിമാരില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ തന്റെ അഭിനയമികവു കൊണ്ട് കൈയ്യടി നേടിയ താരമാണ് ആലിയ. താരത്തെ അറിയാത്തവ സിനിമാ പ്രേമികളുണ്ടാകില്ല. എന്നാല്‍ ഇവര്‍ക്ക് രണ്ട് പേര്‍ക്കും പരസ്പരം അറിയില്ലായിരുന്നോ? അങ്ങനെ എങ്കില്‍ ഇരുവരും ഇനി ഒരിക്കലും മറക്കാത്ത സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്.
ഗിബ്ബ്സ് ചെയ്ത ഒരു ട്വീറ്റിലാണ് സംഭവങ്ങളുടെ തുടക്കം. അതിന് ട്വിറ്റര്‍ തന്നെ ലൈക്ക് ചെയ്തതോടെ താരം സന്തുഷ്ടനായി. തന്റെ സന്തോഷം പങ്കുവെക്കാനായി ഗിബ്ബ്സ് ഉപയോഗിച്ചത് ആലിയയുടെ ജിഫ് ആയിരുന്നു. ഇതോടെ ട്വിറ്ററിലെ ഇന്ത്യന്‍ ആരാധകരും എത്തി. താങ്കള്‍ക്ക് ആലിയയെ അറിയുമോ? ആലിയയെ ഇഷ്ടമാണോ ? എന്നൊക്കെയായി ചോദ്യങ്ങള്‍. കമന്റിന്റെ എണ്ണം കൂടിക്കൂടി വന്നതോടെ ഗിബ്ബ്സ് എനിക്കിവരെ അറിയില്ലെന്ന് പറഞ്ഞു. പിന്നാലെ നിങ്ങള്‍ ഒരു നടിയാണെന്ന് അറിയില്ലെന്ന് ആലിയയെ ടാഗ് ചെയ്ത് തന്നെ ഗിബ്ബ്സ് ട്വീറ്റ് ചെയ്തു. ഇതിന് ആലിയ തന്നെ മറുപടിയുമായെത്തിയതോടെ കളി മാറി. തന്റെ തന്നെ ജിഫ് ഉപയോഗിച്ചായിരുന്നു ആലിയയുടെ മറുപടി. ക്രിക്കറ്റിലെ ഫോര്‍ സിഗ്നലിന്റെ ജിഫായിരുന്നു താരത്തിന്റെ മറുപടി. ഇതിനും ഗിബ്ബ്സ് മറുപടി നല്കി. ഞാന്‍ ഡീല്‍ ചെയ്യുന്നത് സിക്സിലൂടെയാണ് ഫോറിലൂടെയല്ലെന്നായിരുന്നു ഗിബ്ബ്സിന്റെ മറുപടി.
This post was last modified on August 28, 2019 2:34 pm