ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ പി വി സിന്ധു വിജയകുതിപ്പ് തുടരുന്നു. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം ജയമാണ് സിന്ധു സ്വന്തമാക്കിയത്. രണ്ടാം മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിംഗിനെ പരാജയപ്പെടുത്തിയാണ് പി വി സിന്ധു മുന്നേറുന്നത്.അവസാന ആറ് മത്സരങ്ങളില്‍ തായ് സു യിംഗിനെതിരെ സിന്ധുവിന്റെ ആദ്യ ജയമാണിത്. സ്‌കോര്‍ 14-21, 21-16, 21-18. ആദ്യ ഗെയിം പരാജയപ്പെട്ട സിന്ധു തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളിലും വിജയം കാണുകയായിരുന്നു.
നേരത്തെ ആദ്യ മത്സരത്തില്‍ സിന്ധു നിലവിലെ ചാമ്പ്യന്‍ അകാനെ യമാഗൂച്ചിയെ അട്ടിമറിച്ചാണ് വിജയം കെയ്തത്. പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ സമീര്‍ വര്‍മ്മയും ജയിച്ചുകയറി. സമീര്‍ രണ്ടാം മത്സത്തില്‍ നേരിട്ടുള്ള ഗെയ്മുകള്‍ക്ക് ഇന്തോനേഷ്യന്‍ താരം ടോമി സുഗിയാര്‍ത്തോയെ തോല്‍പിച്ചു. 21-16, 21-7 എന്ന സ്‌കോറിന് ആയിരുന്നു സമീര്‍ വര്‍മ്മയുടെ ജയം.
ലോക റാങ്കിംഗില്‍ പതിനാലാം സ്ഥാനക്കാരനായ സമീര്‍ 40 മിനിറ്റുകൊണ്ടാണ് ഇന്തോനേഷ്യന്‍ താരത്തെ തോല്‍പിച്ചത്. ആദ്യ മത്സരത്തില്‍ സമീര്‍ വര്‍മ്മ ജപ്പാന്‍ താരം കെന്റോ മെമോട്ടോയോട് തോറ്റിരുന്നു
Leave a Comment