X

മതവികാരം വ്രണപ്പെടുത്തിയ കേസ്: രഹന ഫാത്തിമയ്ക്ക് ജാമ്യം

പമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ 3 മാസത്തേക്ക് കയറാൻ പാടില്ല

രഹന ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മത സ്പര്‍ധ വളർത്തുന്ന പരാമർശങ്ങൾ നടത്താൻ പാടില്ല. പമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ 3 മാസത്തേക്ക് കയറാൻ പാടില്ല തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.നവംബർ 28നായിരുന്നു രഹന ഫാത്തിമയെ പത്തനംതിട്ട പൊലീസ് മതസ്പർദ്ദ ഉണ്ടാക്കിയെന്ന കേസിൽ അറസ്റ്റ് ചെയ്തത്.

അയ്യപ്പഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്‌തെന്ന കേസിലാണ് ആക്ടിവിസ്റ്റ് കൂടിയായ രഹ്നയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ടൗൺ സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് കൊച്ചിയിൽ നിന്നാണ് രഹ്നയെ അറസ്റ്റ് ചെയ്തത്. കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍ രാധാകൃഷ്ണ മേനോന്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കഴിഞ്ഞമാസം 20 നായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.

തുലാമാസ പൂജയ്ക്കായി നടതുറന്നപ്പോൾ ആന്ധ്രാ സ്വദേശിയായ മാധ്യമപ്രവര്‍ത്തക കവിത ജക്കാലയ്‌ക്കൊപ്പം രഹ്ന ഫാത്തിമ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. കനത്ത സുരക്ഷയില്‍ നടപ്പന്തല്‍ വരെയെത്തിയ ഇവര്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു.

Related Post
Leave a Comment