ഇംഗ്ലണ്ടിലെ ലോഡ്‌സ് മൈതാനം ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തിന് ഒരുങ്ങി കഴിഞ്ഞു. കലാശപോരില്‍ ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് ടീമുകളായതുകൊണ്ട് ഇത്തവണ ലോകകപ്പിന് പുതിയ അവകാശികള്‍ തന്നെയെന്ന് ഉറപ്പിക്കാം. എന്നാല്‍ ഫൈനലില്‍ ടോസ് നേടുന്ന ടീമിന് നേട്ടമാകുമോ ? ടോസ് നേടിയാല്‍ എന്ത് തീരുമാനത്തില്‍ എത്തുന്നതാണ് ഉചിതം. ഈ ലോകകപ്പിന്റെ മത്സരഫലങ്ങള്‍ പറയുന്നു ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനാണ് വിജയ സാധ്യതയുള്ളത്. ലോകകപ്പ് ചരിത്രവും ഈ ലോകകപ്പിലെ മത്സരങ്ങളും പരിഗണിച്ചാല്‍ ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്കാകും വിജയം നേടാന്‍ കഴിയുക എന്ന് വ്യക്തമാകും.
ഈ ലോകകപ്പില്‍ മിക്ക നായകന്‍മാരുടെയും തന്ത്രം ആദ്യം ബാറ്റ് ചെയ്ത് വമ്പന്‍ സ്‌കോര്‍ നേടുക എന്നതായിരുന്നു. ഇന്നിംഗ്‌സ് പുരോഗമിക്കുമ്പോള്‍ വേഗം കുറയുന്ന പിച്ചില്‍ എതിരാളിയെ എറിഞ്ഞിടുക. ഫൈനലിലെ സമ്മര്‍ദം കണക്കിലെടുത്ത് ലോര്‍ഡ്‌സിലും ഇതേ തന്ത്രമാവും നായകന്‍മാരുടെ മനസില്‍.
ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്കാണ് ഈ ലോകകപ്പില്‍ ജയസാധ്യത കൂടുതല്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത 20ല്‍ പതിനാല് മത്സരങ്ങളിലും ടീമുകള്‍ ജയിച്ചു. എന്നാല്‍ ബൗള്‍ ചെയ്യാനാണ് തീരുമാനമെങ്കില്‍ ജയസാധ്യത 43 ശതമാനം മാത്രം. ലോകകപ്പുകളുടെ ഫൈനലുകളിലും ആദ്യം ബാറ്റ് ചെയ്തവര്‍ക്കാണ് കൂടുതല്‍ ജയം. 11 ലോകകപ്പുകളില്‍ നാലില്‍ മാത്രമാണ് രണ്ടാമത് ബാറ്റ് ചെയ്തവര്‍ക്ക് ജയിക്കാനായത്.
ലോഡ്‌സിലെ മത്സരഫലങ്ങള്‍ നോക്കിയാലും ആദ്യം ബാറ്റ് ചെയ്ത ടീമുകള്‍ക്കാണ്. ഈ ലോകകപ്പില്‍ നടന്ന എല്ലാ മത്സരങ്ങളിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്തവരാണ്. ലോഡ്‌സില്‍ നടന്ന ലോകകപ്പ് ഫൈനലുകളില്‍ നാലില്‍ മൂന്നിലും കിരീടമുയര്‍ത്തിയതും ആദ്യം ബാറ്റ് ചെയ്ത ടീമുകള്‍ തന്നെ ആയിരുന്നു.
Leave a Comment