X
    Categories: കായികം

ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക്; സെഞ്ച്വറി അടിച്ച് ജേസണ്‍ റോയ്

വ്യക്തിഗത സ്‌കോര്‍ 51 ല്‍ നില്‍ക്കെ മെഹ്ദി ഹസന്റെ ഓവറിലാണ് ജോണി ബെയര്‍സ്‌റ്റോ പുറത്തായത്.

ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ സെഞ്ച്വറി അടിച്ച് ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയ്. 92 പന്തുകളില്‍ നിന്നാണ് താരം 100 റണ്‍സ് നേടിയത്. മറുവശത്ത് 12 റണ്‍സുമായി ജോ റൂട്ടാണ് ഒപ്പമുള്ളത്.

നേരത്തെ 15 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 101 റണ്‍സാണ് ഇംഗ്ലണ്ടിനു വേണ്ടി ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോണി ബൈര്‍‌സ്റ്റോയും നേടിയത്. വ്യക്തിഗത സ്‌കോര്‍ 51 ല്‍ നില്‍ക്കെ മെഹ്ദി ഹസന്റെ ഓവറിലാണ് ജോണി ബെയര്‍സ്‌റ്റോ പുറത്തായത്. ഇപ്പോള്‍ 27.2 ഓവറില്‍ 172 ന് ഒന്ന് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ജെയ്‌സണ്‍ റോയിയും ജോ റൂട്ടുമാണ് ക്രീസില്‍.

This post was last modified on June 8, 2019 5:09 pm

Related Post
Leave a Comment