X

‘നിങ്ങള്‍ ഈ കപ്പെടുത്തോളൂ’; അഭിനന്ദന്‍ വര്‍ത്തമാനെ കളിയാക്കിയ പാക് ചാനലിന് പൂനം പാണ്ഡെയുടെ മറുപടി

പാകിസ്ഥാന്‍ സൈന്യത്തിന്റെ ചോദ്യം ചെയ്യലിനിടെ പുറത്തുവിട്ട വീഡിയോക്ക് സമാനമായാണ് പരസ്യം നിര്‍മിച്ചിരിക്കുന്നത്.

ലോക കപ്പില്‍ ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായി പാക് ചാനല്‍ ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ പരിഹസിച്ച് പുറത്തിറക്കിയ പരസ്യത്തിന് മറുപടിയുമായി ബോളീവുഡ് നടി പൂനം പാണ്ഡെ. പാകിസ്ഥാനില്‍ ലോകകപ്പ് സംപ്രേഷണം ചെയ്യുന്ന ജാസ് ടിവി പുറത്തിറക്കിയ പരസ്യത്തിനാണ് പൂനത്തിന്റെ മറുപടി. പാക്കിസ്ഥാന്‍ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട നിങ്ങള്‍ക്ക് ഞാന്‍ ഡി കപ്പു തരാം എന്ന് പറഞ്ഞാണ് പൂനം ട്വറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് വാട്‌സ് ആപ്പില്‍ ഈ പരസ്യം കണ്ടതെന്നും ഒരു യുദ്ധവീരനെ ഇങ്ങനെ അവഹേളിക്കുന്നത് ശരിയല്ലെന്നും പറഞ്ഞാണ് പൂനം ഡി കപ്പ് നല്‍കാമെന്നും നിങ്ങള്‍ക്കിതില്‍ ചായയും കുടിക്കാമെന്നും വീഡിയോയയില്‍ പറയുന്നത്. ജൂണ്‍ 16ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ക്ലാസിക് പോരാട്ടത്തിന് മുന്നോടിയായായിരുന്നു ടിവി ചാനല്‍ പരസ്യം ഇറക്കിയത്. അഭിനന്ദന്‍ വര്‍ത്തമാന്റെ സവിശേഷ മീശയും രൂപ സാദൃശ്യവുമുള്ള ആള്‍ നീല ജഴ്‌സിയിട്ട് കൈയ്യില്‍ ചായകോപ്പയുമായി ക്യാമറക്ക് മുന്നില്‍ സംസാരിക്കുന്നതായിരുന്നു പരസ്യം.

പാകിസ്ഥാന്‍ സൈന്യത്തിന്റെ ചോദ്യം ചെയ്യലിനിടെ പുറത്തുവിട്ട വീഡിയോയ്ക്ക്‌ സമാനമായാണ് പരസ്യം നിര്‍മിച്ചിരിക്കുന്നത്. പാക് സൈന്യത്തിന്റെ പിടിയിലായ അഭിനന്ദനെ ചോദ്യം ചെയ്യുന്ന വീഡിയോ പാക് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ ചായ കുടിച്ചായിരുന്നു പാക് സൈനികരുടെ ചോദ്യങ്ങള്‍ക്ക് അഭിനന്ദന്‍ ഉത്തരം നല്‍കിയത്. ഇതിന് സമാനമായി അഭിനന്ദനെപ്പോലെ തോന്നിക്കുന്ന വ്യക്തിയോട് ഇന്ത്യയുടെ പ്ലേയിങ് ഇലവനെക്കുറിച്ചും ടോസ് കിട്ടിയാല്‍ ഇന്ത്യന്‍ ടീം സ്വീകരിക്കാന്‍ പോകുന്ന തന്ത്രങ്ങളെ കുറിച്ചും പരസ്യത്തില്‍ ചോദിക്കുന്നുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും സോറി സര്‍ എനിക്കത് പറയാനുള്ള അനുമതിയില്ല എന്ന് പരസ്യത്തിലുള്ളയാള്‍ പറയുന്നു. ചായ എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ നല്ലതായിരുന്നു എന്ന് പറയുന്നു. ഒടുവില്‍ തിരിച്ച് നടക്കുമ്പോള്‍ കപ്പ് അവിടെ വെച്ചിട്ട് പോവു എന്ന് പറഞ്ഞാണ് പരസ്യം അവസാനിക്കുന്നത്.

 

Related Post
Leave a Comment