മിസോറാമിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനലില്‍ കടന്നു. കൊല്‍ക്കത്ത മോഹന്ബഗാന് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വികെ അഫ്ദല്‍ ആണ് കേരളത്തിന് വേണ്ടി ഗോള്‍ നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കേരളം ബംഗാളിനെ നേരിടും. ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ പകരക്കാരനായാണ് അഫ്ദല്‍ ഇറങ്ങിയത്. സെമിയില്‍ കര്‍ണാടകയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ബംഗാള്‍ ഫൈനലില്‍ കടന്നിരിക്കുന്നത്.
2012ന് ശേഷം ഇതാദ്യമായാണ് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ എത്തുന്നത്. സന്തോഷ് ട്രോഫിയില്‍ ഇതുവരെ അഞ്ച് തവണയാണ് കേരളം ചാമ്പ്യന്മാരായത് (1973, 1991, 1992, 2001, 2004 വര്‍ഷങ്ങളില്‍). എട്ട് തവണ റണ്ണര്‍ അപ്പുകളായി. 14ാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിലെത്തുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് 1941ലെ ആദ്യ സന്തോഷ് ട്രോഫി മുതലുള്ള ചരിത്രത്തില്‍ ബംഗാള്‍ 32 തവണ ചാമ്പ്യന്മാരായിട്ടുണ്ട്. 1994ലെ സന്തോഷ് ട്രോഫി ഫൈനലിലാണ് ഇതിന് മുമ്പ് കേരളം ബംഗാളിനോട് ഏറ്റുമുട്ടിയത്. അന്ന് പെനാള്‍ട്ടി ഷൂട്ട് ഔട്ടില്‍ ബംഗാള്‍ കിരീടം നേടുകയായിരുന്നു.
This post was last modified on March 30, 2018 5:32 pm