X
    Categories: കായികം

മലയാളി താരം മുഹമ്മദ് അനസിനെ അര്‍ജുന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു

കഴിഞ്ഞ നാലുവര്‍ഷത്തെ പ്രകടനമാണ് അര്‍ജുന അവാര്‍ഡിനായി പരിഗണിക്കുന്നത്.

മലയാളി താരം മുഹമ്മദ് അനസിനെ അര്‍ജുന പുരസ്‌കാരത്തിന് അവാര്‍ഡ് നിര്‍ണയ സമിതി ശുപാര്‍ശ ചെയ്തു. 400 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെയാണ് മുഹമ്മദ് അനസിന് ഈ നേട്ടം. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. റിലേയില്‍ 4X 100 റിലേയിലും മിക്‌സഡ് റിലേയിലും വെള്ളിനേടിയിരുന്നു. കുറച്ചുദിവസങ്ങള്‍ക്ക് മിക്‌സഡ് റിലേയില്‍ സ്വര്‍ണംനേടിയ ടീമിനെ അയോഗ്യരാക്കി.

കഴിഞ്ഞ നാലുവര്‍ഷത്തെ പ്രകടനമാണ് അര്‍ജുന അവാര്‍ഡിനായി പരിഗണിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, ഒളിംപിക്‌സ് എന്നിവക്ക് കൂടുതല്‍ വെയിറ്റേജ് കിട്ടും. കഴിഞ്ഞ തവണ തന്നെ അനസിന് അര്‍ജുന അവാര്‍ഡ് കിട്ടിയേക്കാമെന്ന് അഭ്യൂഹമുണ്ടായിരുന്നു. 400 മീറ്ററില്‍ ഒളിംപിക്‌സിന് യോഗ്യത നേടിയ മൂന്നാമത്തെ ഇന്ത്യന്‍ പുരുഷതാരമാണ് അനസ്.

This post was last modified on August 17, 2019 5:32 pm

Related Post
Leave a Comment