X

ഒന്‍പത് നഴ്‌സുമാര്‍; പ്രസവവാര്‍ഡിലാണ് ഇവര്‍ക്ക് ജോലി, ഗര്‍ഭിണികളായതും പ്രസവിച്ചതും ഒരേകാലത്ത്, കുഞ്ഞുങ്ങളുടെ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കൗതുകമുള്ള ഈ വാര്‍ത്തയും അവരുടെ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ചങ്ക് കൂട്ടുകാരികള്‍ ഒന്നിച്ച് ഗര്‍ഭിണികളാവുകയും ഏകദേശം ഒരേസമയത്ത് പ്രസവിക്കുകയും ചെയ്താല്‍ എങ്ങനെയിരിക്കും. അതും ഒന്നോ രണ്ടോ പേരല്ല, ഒന്‍പത് പേര്‍. കൗതുകമുള്ള ഈ വാര്‍ത്തയും അവരുടെ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

പോര്‍ട്ട്‌ലാന്‍ഡിലെ മെയിന്‍ മെഡിക്കല്‍ സെന്റെറിലെ പ്രസവവാര്‍ഡിലെ ഒന്‍പത് നഴ്‌സുമാരാണ് ഈ ചങ്ക് കൂട്ടുകാരികള്‍. കുറച്ചു മാസങ്ങല്‍ക്കു മുന്‍പ് നിറവയറുമയി ഒന്‍പത് പേരും നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ അവരുടെ ഒന്‍പത് കുട്ടികളുടെയും ചിത്രവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ഒന്‍പത് പേരും പ്രസവിച്ചത് ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളിലായിരുന്നു. ഇപ്പോഴാണ് ഫോട്ടോഷൂട്ട് നടത്തുന്നത്. ഒന്നിച്ചു ജോലി ചെയ്യുന്നവര്‍ എന്നതിനപ്പുറം നല്ല സുഹൃത്തുക്കള്‍ കൂടിയാണ് ഈ ഒന്‍പത് പേരും.

Read More : 59 പേർ കൊല്ലപ്പെട്ട കവളപ്പാറയിലെ കുന്നിന് മുന്നിൽ സെൽഫിയെടുത്ത് പുരോഹിതർ