വാലറ്റക്കാരന്റെ അത്ഭുത പ്രകടനത്തിൽ ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ദക്ഷിണാഫ്രിക്കയുടെ ട്വന്റി-20 ലീഗായ എംസാന്‍സി ലീഗിൽ ജയിക്കാന്‍ രണ്ട് പന്തില്‍ 12 റണ്‍സ് വേണമെന്നിരിക്കെ ഒറ്റ പന്തില്‍ 13 റണ്‍സെടുത്താണ് ഒമ്പതാം നമ്പര്‍ താരം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ഡര്‍ബന്‍ ഹീറ്റും ജോസി സ്റ്റാര്‍സും തമ്മിലുള്ള മത്സരത്തിലാണ് അവിശ്വസനീയ പ്രകടനമുണ്ടായത്.
വാലറ്റക്കാരനയാ നോനോ പൊങ്കൊളയാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ഹീറോ. ട്വിറ്ററിൽ ഇന്ന് ഏറ്റവുമധികം ട്രെൻഡിങ് ആയ വീഡിയോയും ഈ മത്സരത്തിന്റെ അവസാന ഓവർ തന്നെ.
സ്റ്റാര്‍സിന് ജയിക്കാന്‍ രണ്ട് പന്തില്‍ 12 റണ്‍സ് വേണ്ടപ്പോള്‍ ഡര്‍ബന്‍ ഹീറ്റിന്റെ മര്‍ച്ചന്റ് ലാംഗെ എറിഞ്ഞ പന്ത് ഫുള്‍ട്ടോസായി. അത് പൊങ്കോള സ്‌ക്വയര്‍ ലെഗിലൂടെ സിക്‌സാക്കി. അരക്ക് മുകളിലൂടെ ഫുള്‍ടോസായതിനാല്‍ അമ്പയല്‍ നോബോള്‍ വിളിച്ചു. നോബോളിന്റെ ഒരു റണ്‍കൂടി ചേര്‍ന്നതോടെ ഒരുപന്തില്‍ ഏഴുറണ്‍സ്. ഫ്രീഹിറ്റ് അനുവദിച്ച തൊട്ടടുത്ത പന്ത് ഫൈന്‍ ലെഗ് ബൗണ്ടറിക്ക് മുകളിലൂടെ സിക്‌സടിച്ച് പെങ്കോള അഞ്ചാം പന്തില്‍ സ്റ്റാര്‍സിന് അവിശ്വസനീയ ജയമൊരുക്കി.
Leave a Comment