ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി സ്പാനിഷ് താരം റാഫേല്‍ നദാല്‍ വീണ്ടും ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍. സ്‌കോര്‍: 6-3, 5-7, 6-1, 6-1. നദാലിന്റെ 12ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്. ഗ്രാന്‍ഡ്സ്ലാം വിജയ റെക്കോഡില്‍ ഇനി റോജര്‍ ഫെഡറര്‍ മാത്രമാണ് റാഫേല്‍ നദാലിന്റെ മുന്നിലുള്ളത്. വെള്ളിയാഴ്ചത്തെ മത്സരത്തില്‍ റോജര്‍ ഫെഡററിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് നദാല്‍ പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ തവണത്തെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലും ഡൊമിനിക് തീമിനെയാണ് റാഫേല്‍ നദാല്‍ തോല്‍പ്പിച്ചത്. ഡൊമിനിക് തീം നൊവാക് ദ്യോകോവിച്ചിനെ പരാജയപ്പെടുത്തിയിരുന്നു.
ഡൊമിനിക് തീമിനെ അഭിനന്ദിക്കാനാണ് താന്‍ ആദ്യം ആഗ്രഹിക്കുന്നത് എന്ന് മത്സരശേഷം റാഫേല്‍ നദാല്‍ പ്രതികരിച്ചു. ഡൊമിനിക് ഭാവിയില്‍ ഫ്രഞ്ച് ഓപ്പണ്‍ നേടും എന്ന് ഞാന്‍ കരുതുന്നു. അയാള്‍ കഠിനാധ്വാനിയാണ്. ഈ വിജയം എന്നെ സംബന്ധിച്ച് വളരെ അമൂല്യമാണ്. 2005ല്‍ ഇവിടെ ആദ്യമായി ഞാന്‍ ഫ്രഞ്ച് ഓപ്പണിനെത്തിയപ്പോള്‍ 2019ല്‍ ഇവിടെ ഇങ്ങനെ നില്‍ക്കാന്‍ കഴിയും എന്ന് കരുതിയിരുന്നില്ല. ഇത് വളരെ സവിശേഷമാണ് നിമിഷമാണ് – നദാല്‍ വികാരഭരിതനായി – ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
This post was last modified on June 9, 2019 10:17 pm
Leave a Comment