X

ഈ ലോകകപ്പിലെ ആദ്യ സെല്‍ഫ് ഗോള്‍ മൊറോക്ക വക

താരതമ്യേന കുഞ്ഞന്‍ ടീമുകളായിരുന്നിട്ടും സെന്‍റ് പിറ്റേഴ്ബര്‍ഗിലെ സ്റ്റേഡിയം ഫുള്‍ ഹൌസായിരുന്നു

അവസാന മിനുറ്റ് വരെ ലഭിച്ച മികച്ച അവസരങ്ങള്‍ മുതലാക്കാന്‍ കഴിയാത്ത മൊറോക്ക്യ്ക്ക് ഇഞ്ചുറി ടൈമില്‍ ഇരുട്ടടിയായി സെല്‍ഫ് ഗോള്‍. പകരക്കാരനായി ഇറങ്ങിയ അസീസ് ബൌഹാദോസ് തല കൊണ്ട് കുത്തിയകറ്റാന്‍ ശ്രമിച്ച ഫ്രീ കിക്ക് നേരെ കയറിയത് സ്വന്തം വലയില്‍. ഗോള്‍ കീപ്പര്‍ എല്‍ കജോയിക്ക് നോക്കിനില്‍ക്കാനെ കഴിഞ്ഞുള്ളൂ. തൊട്ടടുത്ത് ഒരു ഇറാന്‍ കളിക്കാരനും ഉണ്ടായിരുന്നില്ല എന്നതാണ് കൌതുകകരം. .

മൊറോക്കോയെ എതിരില്ലാതെ ഒരു ഗോളിന് തോല്പ്പിച്ചുകൊണ്ട് 1998നു ശേഷം തങ്ങള്‍ നേടിയ ആദ്യ ലോകകപ്പ് വിജയം ഇറാന് അവിശ്വസനീയമായ ഒന്നായി. താരതമ്യേന കുഞ്ഞന്‍ ടീമുകളായിരുന്നിട്ടും സെന്‍റ് പിറ്റേഴ്ബര്‍ഗിലെ സ്റ്റേഡിയം ഫുള്‍ ഹൌസായിരുന്നു.

കളി തോറ്റെങ്കിലും മൊറോക്കോയുടെ അമീന്‍ ഹാരിറ്റ് ആണ് മാന്‍ ഓഫ് ദി മാച്ച്.

This post was last modified on June 16, 2018 1:54 pm