X

PREVIEW: ഡെന്‍മാര്‍ക്കിന് അട്ടിമറിക്കണം, ഫ്രാന്‍സിന് പരിശീലന മത്സരവും

റഷ്യന്‍ ലോകകപ്പിലെ ഫേവറൈറ്റുകളുടെ കൂട്ടത്തില്‍ ഫ്രഞ്ച് ടീം ഇപ്പോഴും ആദ്യ നാലു സ്ഥാനങ്ങളിലാണുള്ളത്

ഗ്രൂപ്പ് സി-യില്‍ കാര്യമായ അട്ടിമറികളോ അത്ഭുതങ്ങളോ സംഭവിച്ചില്ല, പ്രതീക്ഷിച്ചതു പോലെ ഗ്രൂപ്പ് ചാമ്പ്യന്മാരായ ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ആറ് പോയിന്റ് ആണ് ഫ്രഞ്ച് പടയ്ക്കുള്ളതെങ്കില്‍ നാലു പോയിന്റുള്ള ഡെന്‍മാര്‍ക്ക് രണ്ടാം സ്ഥാനത്തും ഒരു പോയിന്റുമായി ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തുമാണ്. ഗ്രൂപ്പ് സി-യില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് തിരശീല വീഴുമ്പോള്‍ രണ്ടു മത്സരങ്ങള്‍ ആണുള്ളത്. ഫ്രാന്‍സ് ഡെന്മാര്‍ക്കിനെയും, ഓസ്‌ട്രേലിയ പെറുവിനെയും നേരിടും. ഇരു മത്സരങ്ങളും ഇന്ത്യന്‍ സമയം 07.30 ന് ആണ്.

ആദ്യ രണ്ടു മത്സരങ്ങളിലും ജയിച്ചു ഗ്രൂപ്പ് ചാമ്പ്യന്മാരായ ഫ്രാന്‍സിന് ഇന്നത്തേത് പരിശീലന മത്സരം മാത്രമാണ്. എങ്കിലും ഈ മത്സരവും വിജയിച്ചു പൂര്‍ണ ആത്മവിശ്വാസത്തോടെ പ്രീ ക്വാര്‍ട്ടറിലേക്ക് പ്രവേശിക്കാനാകും ഗ്രീസ്മാനും കൂട്ടരും ശ്രമിക്കുക. പ്രോഗ്ബ അടക്കം ഉള്ള താരങ്ങള്‍ക്കു ഇന്നത്തെ മത്സരത്തില്‍ നിന്ന് വിശ്രമം നല്‍കാനും സാധ്യത ഉണ്ടെന്നു ഫ്രാന്‍സ് ക്യാപ്റ്റനും ഗോള്‍ കീപ്പറുമായ ഡിയോറിസ് അറിയിച്ചിരുന്നു. റഷ്യന്‍ ലോകകപ്പിലെ ഫേവറൈറ്റുകളുടെ കൂട്ടത്തില്‍ ഫ്രഞ്ച് ടീം ഇപ്പോഴും ആദ്യ നാലു സ്ഥാനങ്ങളിലാണുള്ളത്.


France v Australia Highlights


France v Peru Highlights

 

മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിനെതിരെ ഒരു സമനില എങ്കിലും സ്വന്തമാക്കിയാല്‍ ഡെന്മാര്‍ക്കിനു രണ്ടാം സ്ഥാനം ഉറപ്പിക്കാം. മല്‍സരം തോറ്റാല്‍ ഓസ്‌ട്രേലിയ – പെറു മത്സരത്തിന്റെ ഫലത്തെ കൂടി ആശ്രയിച്ചായിരിക്കും ഡെന്മാര്‍ക്കിന്റെ സാധ്യതകള്‍. കങ്കാരുക്കള്‍ വന്‍ മാര്‍ജിനില്‍ പെറുവിനെ തോല്‍പ്പിക്കുകയും, ഡെന്‍മാര്‍ക്ക് ഫ്രാന്‍സിനോട് തോല്‍ക്കുകയും ചെയ്താല്‍ ഫ്രാന്‍സിന് പിന്നാലെ ഓസ്‌ട്രേലിയ ആയിരിക്കും രണ്ടാം റൗണ്ടില്‍ കടക്കുക. അത് കൊണ്ട് തന്നെ ജീവന്മരണ പോരാട്ടത്തിന് ആണ് ഡെന്‍മാര്‍ക്ക് ഇന്നിറങ്ങുക.

ഡെന്‍മാര്‍ക്ക് ആദ്യ മത്സരത്തില്‍ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയോട് സമനില വഴങ്ങി. നാലു പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാമതാണ് ഡെന്മാര്‍ക്.

Denmark v Australia Highlights

 


Peru v Denmark Highlights

ഗ്രൂപ് സിയിലെ മറ്റൊരു മത്സരത്തില്‍ ഇന്ന് ഓസ്‌ട്രേലിയ പെറുവിനെ നേരിടും. വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ഡെന്‍മാര്‍ക്കിനോട് സമനില വഴങ്ങിയെങ്കിലും ഓസ്ട്രേലിയയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം ഇപ്പോഴും അവസാനിച്ചിട്ടില്ല പക്ഷെ ഭാഗ്യത്തിന്റെ അകമ്പടി കൂടി വേണമെന്ന് മാത്രം. ഇന്ന് ഫ്രാന്‍സ് ഡെന്മാര്‍ക്കിനെ തോല്‍പ്പിക്കുകയും പെറുവിനെതിരായുള്ള മത്സരത്തില്‍ വന്‍ വിജയവും നേടാനായാല്‍ കങ്കാരു പടയ്ക്കു അടുത്ത റൗണ്ട് ഉറപ്പിക്കാം.

ഫ്രാന്‍സിനോടും ഡെന്മാര്‍ക്കിനോടും തോറ്റ പെറുവിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ അസ്തമിച്ചെങ്കിലും മികച്ച പ്രകടനം ആണ് ഇരു മത്സരങ്ങളിലും ശക്തരായ എതിരാളികള്‍ക്ക് നേരെ കാഴ്ച വെച്ചത്. പരിശീലനത്തിനിടെ ഒരു ഗോളിയുമായി കൂട്ടിയിടിച്ച ജെഫേഴ്സന്‍ ഫാര്‍ഫാന്‍ തലച്ചോറിന് പരിക്കേറ്റതിനാല്‍ ഓസ്ട്രേലിയക്കെതിരെയുള്ള മത്സരത്തില്‍ കളിക്കാനിടയില്ല. ആശ്വാസ ജയം എന്ന ലക്ഷ്യം മാത്രമായിരിക്കും സോക്കറേഴ്സിനെതിരെ പെറു ഉന്നം വെയ്ക്കുന്നത്.

അര്‍ജന്റീന ലോകകപ്പ് ഉയര്‍ത്താതെ ഞാന്‍ വിരമിക്കില്ല: മെസി

“അടുത്ത കളിക്ക് മുമ്പ് അവന്മാരെ എനിക്കൊന്ന് കാണണം” അര്‍ജന്റീന ടീമുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി മറഡോണ

മെസിയെ ഞങ്ങള്‍ക്കിഷ്ടമാണ്, പക്ഷെ അദ്ദേഹത്തിന്റെ കളി കാണാനല്ല ഞങ്ങളിവിടെ വന്നിരിക്കുന്നത്: നൈജീരിയന്‍ കോച്ച്‌

മെസിയുടെ വഴിയേ റൊണാള്‍ഡോയും പെനാല്‍റ്റി കളഞ്ഞു കുളിച്ചു; പോരാടി നേടിയ സമനിലയുമായി ഇറാന്‍ പുറത്ത്

റഷ്യന്‍ കാര്‍ണിവലിന്റെ നൊമ്പരമായി ‘ഈജിപ്തിന്റെ ഖലീഫ’

This post was last modified on June 26, 2018 12:12 pm