X

റൊണാള്‍ഡോ ജനാലയ്ക്കല്‍ വന്നു അപേക്ഷിച്ചു, എന്നെ ഒന്നുറങ്ങാന്‍ വിടൂ; കളത്തിന് പുറത്തെ കളിയെന്ന് വിമര്‍ശനം

ഷാര്‍ഷങ്ക് പട്ടണത്തിലെ റൊണാള്‍ഡോ തങ്ങിയ ഹോട്ടലിന് പുറത്ത് അര്‍ദ്ധരാത്രിയിലും ഇറാന്‍ ആരാധകരുടെ ബഹളം

നിയന്ത്രണം നഷ്ടപ്പെട്ട നായകന്‍ അതായിരുന്നു ഇറാനെതിരായ നിര്‍ണായക മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അവസ്ഥ. പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാവാതിരുന്ന താരം ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തുകയും ചെയ്തു. തലേ ദിവസം ഉറങ്ങാത്തതാണോ കാരണം?

മല്‍സരം നടന്ന മൊര്‍ഡോവിയ അരീന, റഷ്യയിലെ ചെറിയ നഗരങ്ങളിലൊന്നായ ഷാര്‍ഷങ്ക് പട്ടണത്തിലെ റൊണാള്‍ഡോ തങ്ങിയ ഹോട്ടലിന് പുറത്ത് ഞായറാഴ്ച ആരാധകരുടെ തിരക്കായിരുന്നു. ഹോട്ടലിന് പുറത്ത് ശബ്ദ കോലാഹലങ്ങളുമായി കൂടിയ ആരാധകര്‍ പക്ഷേ ഇറാന്റെതായിരുന്നെന്ന്‌ മാത്രം.

ഞായറാഴ്ച ഹോട്ടലിന് പുറത്ത് ഇവര്‍ തീര്‍ത്ത ബഹളത്തില്‍ റൊണാള്‍ഡോക്ക് ഉറങ്ങാനാവത്തതാണോ താരത്തിന്റെ മങ്ങിയ ഫോമിന് കാരണം. ഹോട്ടലിന് പുറത്തെ ഇറാന്‍ ആരാധകരോട് തനിക്കുറങ്ങണം ദയവ് ചെയ്ത് ശബ്ദമുണ്ടാക്കരുതെന്ന് അഭ്യര്‍ഥിക്കാന്‍ എത്തുന്നില്‍ വരെ ബഹളം തുടര്‍ന്നെന്നാണ് റിപോര്‍ട്ട്.

അന്ന് റൊണാള്‍ഡോക്ക് ഉറക്കം നഷ്ടപ്പെട്ടു, ഇന്നലെ പോര്‍ച്ചുഗല്ലിന് പോരാട്ടവും. നിയന്ത്രണം നഷ്ടപ്പെട്ട റൊണാള്‍ഡോ തന്നെയായിരുന്നു കളിക്കളത്തിലും ഉണ്ടായിരുന്നത്. ഒരു ഘട്ടത്തില്‍ റെഡ് കാര്‍ഡ് ലഭിച്ചേക്കുമോ
എന്നു പോലും തോന്നിപ്പിച്ച കളി.

എന്നാല്‍, രക്ഷകനായി റിക്കാര്‍ഡോ കരെസ്മയുണ്ടായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 45-ാം മിനിറ്റില്‍ കരെസ്മ ആന്ദ്രെ സില്‍വ നല്‍കിയ ബാക്ക് പാസ് മനോഹരമായ നീക്കത്തിലൂടെ പോര്‍ച്ചുഗല്ലിനെ മുന്നിലെത്തിക്കുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ സമനില തിരിച്ചു പിടിച്ച ഇറാന്‍ മനോഹരമായ നിരവധി അവസരങ്ങള്‍ തുലച്ചതോടെ പോരാട്ടം മറന്നും പോര്‍ച്ചുഗല്‍ അവസാന 16ല്‍ ഇടംപിടിക്കുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ ഹാന്‍ഡ് ബോളിന് വാറിലൂടെ ലഭിച്ച പെനാല്‍റ്റിയിലാണ് ഇറാന്റെ സമനില ഗോള്‍.

This post was last modified on June 26, 2018 11:39 am