തന്റെ പേരും ചിത്രവും അനുവാദമില്ലാതെ പ്രോഡക്ട് പ്രൊമോഷന് ഉപയോഗിച്ചതിലും റോയല്‍റ്റി തുക നല്‍കാത്തതിലും ഓസ്‌ട്രേലിയന്‍ ബാറ്റ് നിര്‍മ്മാതാവിനെതിരെ കേസുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 2 മില്യണിലധികം ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏതാണ്ട് 9,62,06,765 ഇന്ത്യന്‍ രൂപ) ആണ് റോയല്‍റ്റി തുകയായി സച്ചിന് കമ്പനി നല്‍കേണ്ടിയിരുന്നത്. 2016ല്‍ ഒരു മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏതാണ്ട് 4,81,04,153 ഇന്ത്യന്‍ രൂപ) നല്‍കാമെന്നാണ് സച്ചിനോട്ക പറഞ്ഞിരുന്നത്.
സിഡ്‌നി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്പാര്‍ട്ടന്‍ ഇന്റര്‍നാഷണല്‍ എന്ന കമ്പനിക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഒരു വര്‍ഷത്തേയ്ക്ക് സച്ചിന്റെ പേരും ചിത്രവും ലോഗോയും ഉപയോഗിക്കാനാണ് അനുവാദമുണ്ടായിരുന്നത്. ‘സച്ചിന്‍ ബൈ സ്പാര്‍ട്ടന്‍’ എന്ന സെല്ലിംഗ് കാപ്ഷനിലാണ് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിറ്റിരുന്നത്.
2018 സെപ്റ്റംബര്‍ മുതല്‍ സച്ചിന് പണമൊന്നും സ്പാര്‍ട്ടന്‍ നല്‍കിയിട്ടില്ല. തുടര്‍ന്ന് സച്ചിന്‍ കരാര്‍ റദ്ദാക്കി. തന്റെ പേരും ചിത്രവും ഉപയോഗിക്കരുത് എന്ന് സച്ചിന്‍ കമ്പനിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് വക വയ്ക്കാതെ സച്ചിന്റെ പേരും ലോഗോയും സ്പാര്‍ട്ടന്‍ തുടര്‍ന്നും ഉപയോഗിക്കുകയായിരുന്നു. ജൂണ്‍ അഞ്ചിനാണ് സച്ചിന്‍ കേസ് ഫയല്‍ ചെയ്തത്. അതേസമയം ചോദ്യങ്ങളോട് സ്പാര്‍ട്ടന്‍ പ്രതികരിച്ചില്ല എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
This post was last modified on June 14, 2019 3:42 pm
Leave a Comment