X

രഹസ്യവിവരങ്ങള്‍ ചോര്‍ത്തി; ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം പരിശീലകന്‍ സാമിനെ പുറത്താക്കി

അഴിമുഖം പ്രതിനിധി

രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയതിന് ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം പരിശീലകന്‍ സാം അലര്‍ഡൈസിനെ പുറത്താക്കി. കൈക്കൂലി മേടിച്ച് ഇംഗ്ലീഷ് ഫുട്ബോളിലെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തികൊടുത്തതിനാണ് സാമിനെ ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന്‍(എഫ്എ) പുറത്താക്കിയത്. ഡെയ്ലി
ടെലഗ്രാഫ് പത്രം നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് സാം കുടിങ്ങിയത്.

ഒരു സ്വകാര്യ കമ്പനിയുടെ ഏജന്റ് എന്ന വ്യാജേനയെത്തിയ ഡെയ്ലി ടെലഗ്രാഫിന്റെ പത്രപ്രവര്‍ത്തകരുമായി നാല് ലക്ഷം പൗണ്ടാണ് വിവരങ്ങള്‍ നല്‍കുന്നതിനായി സാം ആവിശ്യപ്പെട്ടത്. സംഭവം പുറത്തായത്തോടെ ഇംഗ്ലണ്ട് പരിശീലകനായി തുടരാന്‍ സാമിന് അര്‍ഹതയില്ലെന്ന പ്രസ്താവനയുമായി എഫ്എ ചെയര്‍മാന്‍ ഗ്രെഗ് ക്ലാര്‍ക്ക് എത്തി.

യൂറോ കപ്പില്‍ ഇംഗ്ലണ്ട് പുറത്തായതോടെ റോയ് ഹൊഗ്സനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയ ഇടത്തേക്ക് സാം എത്തിയിട്ട് രണ്ടുമാസമെ ആയിട്ടുള്ളു. ഫുട്ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം പറ്റുന്ന പരിശീലകരില്‍ ഒരാളായിരുന്നു സാം. സാമിന്റെ വാര്‍ഷിക ശമ്പളം 3.9 ദശലക്ഷം ഡോളറായിരുന്നു.

This post was last modified on September 29, 2016 11:11 am