X
    Categories: കായികം

അഫ്രീദിയോടുള്ള മുതിര്‍ന്ന താരങ്ങളുടെ പെരുമാറ്റം ക്രൂരമായിരുന്നു; താരത്തിന് പിന്തുണയുമായി ഷുഐബ് അക്തര്‍

1999ല്‍ ചെന്നൈ ടെസ്റ്റിന്റെ സമയത്ത് ബാറ്റിങ് പരിശീലനത്തിന് ഏര്‍പ്പെടാന്‍ പാക് കോച്ചായിരുന്ന ജാവേദ് മിയാന്‍ദാദ് അനുവദിച്ചില്ലെന്ന് അഫ്രീദി തന്റെ ആത്മകഥയില്‍ പറഞ്ഞിരുന്നു.

മുന്‍ പാക് നായകന്‍ അഫ്രീദിയുടെ ആത്മകഥയായ ‘ഗെയിം ചെയ്ഞ്ചര്‍’ പുറത്തിറങ്ങിയ ശേഷം
ക്രിക്കറ്റ് ലോകത്ത് വന്‍ വിവാദങ്ങളാണ് ഉണ്ടായത്.  ഇന്ത്യന്‍ താരം ഗൗതംഗംഭീര്‍ ഉള്‍പ്പെടെയുള്ളവരെ പരാമര്‍ശിച്ച ആത്മകഥയെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. തന്റെ യഥാര്‍ഥ വയസിനെ കുറിച്ചുള്ള ആത്മകഥയിലെ താരത്തിന്റെ പരാമര്‍ശവും വിവാദമായി.
ജാവേദ് മിയാന്‍ദാദ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കളിക്കാര്‍ തന്നോട് ക്രൂരമായി പെരുമാറിയെന്ന താരത്തിന്റെ വെളിപ്പെടുത്തല്‍ ഉള്‍പ്പെടെ വിവാദമായിരുന്നു. പാക് മുന്‍ താരങ്ങള്‍ക്കെതിരായ അഫ്രീദിയുടെ ആരോപണങ്ങള്‍ക്കെതിരെ ക്രിക്കറ്റ് താരങ്ങളില്‍ പലരും രംഗത്തെത്തുകയും ചെയ്തു. എന്നാല്‍, മുതിര്‍ന്ന കളിക്കാരില്‍ നിന്നും അഫ്രീദിക്ക് നേരിട്ട ദുരനുഭവങ്ങള്‍ താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് പാക് മുന്‍ പേസര്‍ ഷുഐബ് അക്തര്‍.

പത്ത് സീനിയര്‍ പാക് താരങ്ങള്‍ ക്രൂരമായി പെരുമാറിയതിന് ഞങ്ങളോട് ക്ഷമ ചോദിച്ചിട്ടുണ്ടെന്ന് അക്തര്‍ പറയുന്നു. അഫ്രീദിയുടെ ആത്മകഥയില്‍ അദ്ദേഹം മുതിര്‍ന്ന താരങ്ങളില്‍ നിന്നും നേരിട്ട അധിക്ഷേപങ്ങളില്‍ വളരെ കുറച്ച് മാത്രമാണ് പറയുന്നത്. ഈ അടുത്ത വര്‍ഷങ്ങളിലാണ്, ഉംറയ്ക്ക് പോവുന്നതിന് മുന്‍പ്, പത്ത് മുന്‍ പാക് ക്രിക്കറ്റ് താരങ്ങള്‍ ഞങ്ങളോട് വന്ന് ക്ഷമ ചോദിച്ചത്. നാല് പാക് താരങ്ങള്‍ ബാറ്റുമായി എത്തി തന്നെ തല്ലാന്‍ വളഞ്ഞിട്ടുണ്ടെന്നും അക്തര്‍ പറയുന്നു.

1999ല്‍ ചെന്നൈ ടെസ്റ്റിന്റെ സമയത്ത് ബാറ്റിങ് പരിശീലനത്തിന് ഏര്‍പ്പെടാന്‍ പാക് കോച്ചായിരുന്ന ജാവേദ് മിയാന്‍ദാദ് അനുവദിച്ചില്ലെന്ന് അഫ്രീദി തന്റെ ആത്മകഥയില്‍ പറഞ്ഞിരുന്നു. അതേസമയം ഇത്തരത്തില്‍ മുതിര്‍ന്ന താരങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിച്ചുള്ള അഫ്രീദിയുടെ നീക്കത്തെ വിമര്‍ശിച്ച് പാക് താരം ഇമ്രാന്‍ ഫര്‍ഹാത് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. നിരവധി കളിക്കാരുടെ ഭാവി നശിപ്പിച്ച സ്വാര്‍ത്ഥനാണ് അഫ്രീദി എന്ന് പറഞ്ഞായിരുന്നു ഇമ്രാന്‍ ഫര്‍ഹാത് അഫ്രീദിക്കെതിരെ രംഗത്തെത്തിയത്.

This post was last modified on May 10, 2019 6:39 am

Related Post
Leave a Comment