X

പോയിന്റ് പട്ടികയില്‍ താഴെ, പക്ഷെ പാക്കിസ്ഥാന്‍ ലോകകപ്പ് ഫൈനല്‍ കളിക്കുമെന്ന് പാക് പേസര്‍

കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയോട് പാക്കിസ്ഥാന്‍ കനത്ത തോല്‍വി വഴങ്ങി

ലോകകപ്പില്‍ മറ്റ് ടീമുകളെ അപേക്ഷിച്ച് സെമി സാധ്യത പോയും കല്‍പിക്കാന്‍ കഴിയാത്ത ടീമുകളാണ് അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും. പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനമുള്ള അഫ്ഗാന് മുകളലാണ് പാക്കിസ്ഥാന് സ്ഥാനം. എന്നാല്‍ പാക്കിസ്ഥാന്‍ ഫൈനല്‍ കളിക്കുമെന്ന അവകാശവാദവുമായി എത്തയിരിക്കുകയാണ് പാക് പേസര്‍ വഹാബ് റിയാസ്. അഞ്ച് മത്സരങ്ങള്‍ കളിച്ച പാക്കിസ്ഥാന് ഗ്രൂപ്പ് ഘട്ടത്തില്‍ നാല് മത്സരങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്.

‘തങ്ങള്‍ക്ക് ശക്തമായി തിരിച്ചെത്താനാകും. മറ്റ് ടീമുകളോളം കരുത്തരാണ്. സമ്മര്‍ദഘട്ടങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ തങ്ങള്‍ക്കാകും. ലോകകപ്പില്‍ സെമിയും ഫൈനലും കളിക്കാന്‍ പാക്കിസ്ഥാന് സാധിക്കുമെന്നും’ വഹാബ് റിയാസ് പറഞ്ഞു. കഴിഞ്ഞ മത്സരങ്ങളിലെ തെറ്റുകള്‍ മനസിലാക്കി തിരുത്തുമെന്നും താരം കൂട്ടിച്ചേര്‍ത്തു. മൂന്ന് പോയിന്റ് മാത്രമുള്ള പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന് മുകളിലായി ഒന്‍പതാം സ്ഥാനത്താണ്. കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒരു ജയവും മൂന്ന് പോയിന്റും മാത്രമാണ് പാക്കിസ്ഥാനുള്ളത്. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയോട് പാക്കിസ്ഥാന്‍ കനത്ത തോല്‍വി വഴങ്ങി. ഞായറാഴ്ച ലോര്‍ഡ്സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് പാക്കിസ്ഥാന്റെ അടുത്ത മത്സരം.

read more:“പൊന്നാടയും സല്യൂട്ടും ഒന്നും വേണ്ട, ജനിച്ച മണ്ണില്‍ മരണഭയമില്ലാതെ കിടന്നുറങ്ങിയാല്‍ മതി”; കടലിന്റെ മക്കളോട് കാണിക്കുന്ന ഈ നന്ദികേടിന് കേരളം മറുപടി പറഞ്ഞേ പറ്റൂ

This post was last modified on June 23, 2019 10:08 am