X
    Categories: കായികം

യുഎസ് ഓപ്പണ്‍: തോല്‍വിയില്‍ നിന്ന് കരകയറി, റോജര്‍ ഫെഡറര്‍ മൂന്നാം റൗണ്ടില്‍

ആദ്യ സെറ്റില്‍ തോല്‍വി വഴങ്ങിയ ശേഷം വന്‍ തിരിച്ചു വരവ് നടത്തി  റോജര്‍ ഫെഡറര്‍

യുഎസ് ഓപ്പണില്‍ ബോസ്‌നിയന്‍ താരം ദാമിയര്‍ സുമ്ഹുറിനെതിരെ ആദ്യ സെറ്റില്‍ തോല്‍വി വഴങ്ങിയ ശേഷം വന്‍ തിരിച്ചു വരവ് നടത്തി  റോജര്‍ ഫെഡറര്‍ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. യു.എസ് ഓപ്പണിലെ ആദ്യ ഇന്‍ഡോര്‍ മത്സരത്തിന് ആയിരുന്നു ഫെഡറര്‍ ഇറങ്ങിയത്. ആദ്യ സെറ്റില്‍ 6-3 നു തോല്‍വി വഴങ്ങിയ ശേഷം 6-2 നു രണ്ടാം സെറ്റ് താരം സ്വന്തമാക്കി.

മൂന്നാം സെറ്റില്‍ ഫെഡററിന്റെ മനോഹര ഷോട്ടുകളും നീളം റാലികളും കണ്ട മൂന്നാം സെറ്റില്‍ ഇടക്ക് പരിക്ക് അലട്ടിയപ്പോള്‍ ഡോക്ടറുടെ സഹായം തേടി ബോസ്‌നിയന്‍ താരം. ഫെഡററിന്റെ സര്‍വീസ് ബ്രൈക്ക് ചെയ്യാനുള്ള അവസരം താരത്തിന് മുതലാക്കാന്‍ ആവാതെ വന്നപ്പോള്‍ മൂന്നാം സെറ്റും ഫെഡറര്‍ സ്വന്തമാക്കി. ഇത്തവണ 6-3 നായിരുന്നു ഫെഡറര്‍ സെറ്റ് സ്വന്തമാക്കിയത്. നാലാം സെറ്റില്‍ തുടക്കം മുതല്‍ മുന്‍തൂക്കം നേടി ഫെഡറര്‍ നാലാം സെറ്റില്‍ ഉടനീളം ആധിപത്യം നിലനിര്‍ത്തിയപ്പോള്‍ നാലാം സെറ്റ് 6-4 നു വിജയിച്ചു. രണ്ടര മണിക്കൂര്‍ നീണ്ട മത്സരത്തില്‍ ബോസ്‌നിയന്‍ താരത്തില്‍ നിന്നു മൂന്നാം സീഡ് ആയ ഫെഡര്‍ മികച്ച മത്സരമാണ് നേരിട്ടത്.

This post was last modified on August 29, 2019 9:12 am