യുഎസ് ഓപ്പണ്‍ ടെന്നീസില്‍ വനിതാ വിഭാഗത്തില്‍ ഫൈനലില്‍ സെറീന വില്ല്യംസ് ഇരുപതുകാരിയായ ജപ്പാന്റെ നവോമി ഒസാക്കയെ നേരിടും. നിലവിലെ ഫൈനലിസ്റ്റ് കൂടിയായ പതിനാലാം സീഡ് മാഡിസണ്‍ കീസിനെ നേരിട്ടുള്ള സെറ്റുകളില്‍ അട്ടിമറിച്ചാണ് ജപ്പാന്റെ യുവതാരം ഫൈനലിലേക്ക് മുന്നേറിയത് (സ്‌കോര്‍ :6-2,6-4). ജയത്തോടെ ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ എത്തുന്ന ആദ്യ ജപ്പാന്‍ വനിത താരമെന്ന ബഹുമതി ഒസാക്ക നേടി. നേരത്തെ ഉക്രൈയ്നിന്റെ ലെയ്സ സുരെങ്കോയെ സെമിയില്‍ 6-1, 6-1 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ഒസാക്ക സെമിയിലെത്തിയത്. 57 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ അനായസമായിട്ടാണ് ഒസാക്ക സുരെങ്കോയെ തറപറ്റിച്ചത്.
പത്തൊമ്പതാം സീഡ് സെവസ്റ്റോവയെ പരജയപ്പെടുത്തിയാണ് സെറീന ഫൈനലില്‍ പ്രവേശിച്ചത്. ആദ്യ സെറ്റ് 6-3 ന് നേടിയ സെറീന രണ്ടാം സെറ്റില്‍ എതിരാളിക്ക് ഒരു ഗെയിം പോലും വഴങ്ങിയില്ല. പുരുഷന്മാരുടെ ഡബിള്‍സ് വിഭാഗത്തില്‍ അമേരിക്കയുടെ മൈക് ബ്രയാന്‍- ജാക്ക് സോക്ക് സഖ്യം ഫൈനലില്‍ പ്രവേശിച്ചു. കുബോട്ട്-മെലോ സഖ്യത്തെയാണ് അമേരിക്കന്‍ ജോഡി ഫൈനലില്‍ നേരിടുന്നത്.
വനിതാ ഡബിള്‍സ് വിഭാഗത്തില്‍ അമേരിക്കയുടെ കോക്കോ വാന്‍ഡവാഗേ അടങ്ങിയ കോക്കോ-ബാര്‍ട്ടി സഖ്യം ഫൈനലില്‍ പ്രവേശിച്ചു. പതിമൂന്നാം സീഡുകളായ ഇവര്‍ രണ്ടാം സീഡുകളായ ബാബോസ്-മ്ലെഡെനോവിച്ച് സഖ്യത്തെയാണ് ഫൈനലില്‍ നേരിടുക. മിക്‌സഡ് ഡിസ്ബിള്‍സില്‍ ജെയ്മി മറെ-മാറ്റക് സാന്റ്‌സ് സഖ്യവും ഫൈനലില്‍ കടന്നിട്ടുണ്ട്. ഇതോടെ പുരുഷ സിംഗിള്‍സില്‍ ഒഴികെ എല്ലാ വിഭാഗത്തിലും അമേരിക്കന്‍ സാന്നിധ്യമായി.
Leave a Comment