X

മതപഠന കേന്ദ്രത്തിന്റെ ഹോസ്റ്റലില്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ച സംഭവം; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഷഹീറിന്റെ മാതാവ് മുഖ്യമന്ത്രിക്കടക്കം പരാതിനല്‍കിയിട്ടുണ്ട്.

മലപ്പുറം മഞ്ചേരി എടവണ്ണയിലെ മതപഠന കേന്ദ്രത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. കാസര്‍കോട് പടന്ന മൂസഹാജിമുക്കിലെ പി വി മുഹമ്മദ് സാദിഖിന്റെ മകന്‍ ഷഹീറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെരുന്നാളിന് ശേഷം ഓഗസ്റ്റ് 27ന് വീട്ടില്‍ നിന്നും കോളജിലേക്ക് മടങ്ങിയ ഷഹീറിനെ സെപ്തംബര്‍ 2ന് വൈകീട്ടോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

എന്നാല്‍ സംഭവത്തെ കുറിച്ച് കോളേജ് അധികൃതരും വിദ്യാര്‍ഥികളും പറയുന്നതില്‍ വൈരുദ്ധ്യമുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഷഹീറിന്റെ മാതാവ് മുഖ്യമന്ത്രിക്കടക്കം പരാതിനല്‍കിയിട്ടുണ്ട്. മീഡിയവണ്‍ ചാനലിലാണ് ബന്ധുക്കള്‍ ഇക്കാര്യം അറിയിച്ചത്.

കുട്ടി നൈലോണ്‍ കയറില്‍ തൂങ്ങുകയായിരുന്നെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. എന്നാല്‍ തൂങ്ങിയ കയര്‍ സ്ഥലത്തുണ്ടായിരുന്നില്ല. തൂങ്ങിയതിന്റെ അടയാളവും ശരീരത്തിലുണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. അധികൃതര്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ മൊഴി നല്‍കിയെന്നും ബന്ധുക്കള്‍ പറയുന്നു.

Related Post
Leave a Comment