X

ഹൂപ്പ് ഫോര്‍ ഹോപ്പ്; കാന്‍സര്‍ ബാധിതര്‍ക്ക് കനിവേകാന്‍ ത്രീ ഓണ്‍ ത്രീ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റുമായി റോട്ടറി ക്ലബ്

ടൂര്‍ണമെന്റില്‍ നിന്നു കിട്ടുന്ന വരുമാനം കാന്‍സര്‍ ഫൗണ്ടേഷന് കൈമാറും

കാന്‍സര്‍ രോഗം ബാധിതരായി ചികിത്സയ്ക്കും ജീവിത ചെലവുകള്‍ക്കും പണമില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സഹായമേകാന്‍ റോട്ടറി ക്ലബ് കൊച്ചിന്‍ ലാന്‍ഡ് എന്‍ഡ്. കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റിലൂടെയാണ് രോഗബാധിതരുടെ സഹായത്തിനായി പണം സമാഹരിക്കുന്നത്. ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിലൂടെ ഓരോരുത്തര്‍ക്കും ദുരിതബാധിര്‍ക്ക് നേരെ സഹായഹസ്തം നീട്ടാം.

ഒരു ടീമില്‍ മൂന്ന് അംഗങ്ങള്‍ ഉള്‍പ്പെടുന്ന വിധത്തില്‍ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ത്രീ ഓണ്‍ ത്രീ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റാണ് സംഘടിപ്പിക്കുന്നത്. മേയ് അഞ്ചിന് വൈറ്റില ടോക് എച്ച് സ്‌കൂള്‍ ഇന്‍ഡേര്‍ കോര്‍ട്ടില്‍ രാവിലെ പത്തിന് മത്സരങ്ങള്‍ ആരംഭിക്കും. മത്സരത്തില്‍ ഒന്നാമതെത്തുന്ന ടീമിന് 10,000 രൂപയും റണ്ണേഴ്‌സ് അപ്പിന് 5000 രൂപയുമാണ് ക്യാഷ് െ്രെപസ്. മത്സരത്തില്‍ പങ്കെടുക്കുന്നതിന് 3000 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. മത്സരത്തില്‍ നിന്ന് കിട്ടുന്ന വരുമാനം കാന്‍സര്‍ കെയര്‍ ഫൗണ്ടേഷനു നല്‍കുമെന്ന് പ്രസിഡന്റ് ഡോ. എ.വി ജോസ് പറഞ്ഞു.