പാകിസ്താന് ക്രിക്കറ്റ് താരം ഷൊഐബ് മാലിക്കിന്റെ ഭാര്യ ആയതിനാല്‍ ലോകകപ്പിലെ ഇന്ത്യ-പാക് മത്സരവുമായി ബന്ധപ്പെട്ട് ട്രോള്‍ ആക്രമണം നേരിടുകയാണ് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. സാനിയേയും ഷൊഐബിനേയും മാത്രമല്ല, അവരുടെ മകനേയും പാകിസ്താന് നടി വീണ മാലിക് ചര്‍ച്ചയിലേയ്ക്ക് വലിച്ചിഴച്ചത് സാനിയയെ പ്രകോപിപ്പിച്ചു. ഇരുവരും തമ്മില്‍ ശക്തമായ വാക്പോരാണ് ട്വിറ്ററില്‍ നടന്നത്. ഇന്ത്യ – പാക് മത്സരത്തിന് മുന്നോടിയായി മാഞ്ചസ്റ്ററിലെ ഒരു റസ്റ്റോറന്റില്‍ നിന്നുള്ള സാനിയയുടേയും കുടുംബത്തിന്റേയും ഫോട്ടോ ചൂണ്ടിക്കാട്ടിയാണ് വീണ മാലികിന്റെ ട്വീറ്റ്. ജങ്ക് ഫുഡ് കായിക താരങ്ങള്‍ക്ക് നല്ലതല്ല എന്ന് നിങ്ങള്‍ ഒരു അമ്മ എന്ന നിലയില്‍ ആലോചിക്കേണ്ടതല്ലേ എന്ന് വീണ മാലിക് പരിഹാസപൂര്‍വം സാനിയയോട് ചോദിക്കുന്നു.
അതേസമയം തന്റെ മകന്റെ കാര്യത്തില്‍ തനിക്കുള്ളിടത്തോളം താല്പര്യം മറ്റാര്‍ക്കും ഉണ്ടാകില്ലല്ലോ എന്ന് സാനിയ ചോദിക്കുന്നു. ഇത് മറ്റുള്ളവര്‍ നോക്കേണ്ട കാര്യമില്ല. ഞാന്‍ പാകിസ്താന് താരങ്ങളുടെ ഡയറ്റീഷ്യനോ അമ്മയോ പ്രിന്‍സിപ്പാളോ ടീച്ചറോ അല്ല. താങ്കളുടെ പരിഗണനയ്ക്ക് നന്ദി – വീണയ്ക്ക് മറുപടിയായി സാനിയ ട്വീറ്റ് ചെയ്തു. ട്വിറ്റര്‍ തന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നതായും ഫ്രസ്ട്രേഷനുകളുള്ളവര് അത് തീര്‍ക്കാന്‍ വേറെ സ്ഥലം നോക്കുന്നത് നല്ലതാണ് എന്നും സാനിയ പറയുന്നു. സമാധാനം വേണം കുറച്ച് ദിവസം മാറി നില്‍ക്കുകയാണ് – സാനിയ പറഞ്ഞു.