X
    Categories: കായികം

ടീം ഇന്ത്യയിലെ വിഭാഗിയത അവസാനിക്കുന്നില്ല; രോഹിത് ശര്‍മ്മയില്ലാതെ ചിത്രം പങ്കുവെച്ച് വിരാട് കോഹ്‌ലി

ലോകകപ്പ് സെമിഫൈനലില്‍നിന്നും ഇന്ത്യ പുറത്തായതോടെയാണ് വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും തമ്മില്‍ ഭിന്നതകളുണ്ടെന്ന റിപോര്‍ട്ടുകള്‍ പുറത്തു വന്നത്.

ഇന്ത്യന്‍ ടീമില്‍ താരങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടെന്ന തരത്തിലുള്ള റിപോര്‍ട്ടുകള്‍ നിഷേധിച്ചാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരങ്ങള്‍ക്കായി ടീം ഇന്ത്യ പുറപ്പെട്ടത്. രോഹിത് ശര്‍മ്മയുമായി ഭിന്ന അഭിപ്രായങ്ങള്‍ ഇല്ലെന്നും റിപോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും വിരാട് കോഹ്‌ലി വ്യക്തമാക്കിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മൂന്നു ടി ട്വന്റി മല്‍സരങ്ങളിലെ ആദ്യ മത്സരം നാളെ നടക്കാനിരിക്കെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ട്വിറ്ററില്‍ ചിത്രം പങ്കുവെച്ചതാണ് ഇപ്പോള്‍ വിണ്ടും ചര്‍ച്ചയാകുന്നത്. ഇന്ത്യന്‍ ടീമിലെ ചില താരങ്ങള്‍ക്കൊപ്പമുളള ചിത്രമാണ് കോഹ്‌ലി പങ്കുവച്ചത്.

രവീന്ദ്ര ജഡേജ, നവ്ദീപ് സെയ്‌നി, ഖലീല്‍ അഹമ്മദ്, ശ്രേയസ് അയ്യര്‍, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കെ.എല്‍.രാഹുല്‍ എന്നിവരായിരുന്നു ഫോട്ടോയിലുണ്ടായിരുന്നത്. ഇത് ‘എന്റെ’ സംഘം എന്നായിരുന്നു ഫോട്ടോയ്ക്ക് കോഹ്‌ലി ക്യാപ്ഷന്‍ നല്‍കിയത്. ഇതാണ് ചിലരെ ചൊടിപ്പിച്ചത്. രോഹിത് ശര്‍മ്മ ഇല്ലാതെ ചില താരങ്ങളെ മാത്രം ഉള്‍ക്കൊളളിച്ചുളള ഫോട്ടോയെ എന്റെ ടീമെന്ന് കോഹ്‌ലി എങ്ങനെ പറയാനാകുമെന്നാണ് ആരാധകരുടെ ചോദ്യം. രോഹിത് ഇല്ലാതെ ഒരിക്കലും ഇന്ത്യന്‍ ടീം കംപ്ലീറ്റ് ആവില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

ലോകകപ്പ് സെമിഫൈനലില്‍നിന്നും ഇന്ത്യ പുറത്തായതോടെയാണ് വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും തമ്മില്‍ ഭിന്നതകളുണ്ടെന്ന റിപോര്‍ട്ടുകള്‍ പുറത്തു വന്നത്. ഇതിനു പിന്നാലെ രോഹിത് ശര്‍മ്മ നായകന്‍ വിരാട് കോഹ്‌ലിയേയും ഭാര്യ അനുഷ്‌ക ശര്‍മ്മയേയും ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതോടെ ഇരുവരും തമ്മിലുളള ഭിന്നത് മറനീക്കി പുറത്തുവന്നു. എന്നാല്‍ രോഹിതിനും തനിക്കും ഇടയില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് കോഹ്‌ലി വ്യക്തമാക്കി.  പിന്നാലെ രോഹിതിന്റെ ട്വീറ്റ് പിന്നെയും വിഷയത്തില്‍ ചര്‍ച്ചയുണ്ടാക്കി. ഞാനിറങ്ങുന്നത് എന്റെ ടീമിനുവേണ്ടി മാത്രമല്ല, എന്റെ രാജ്യത്തിന് കൂടി വേണ്ടിയാണെന്നാണ് ഇന്ത്യന്‍ ജഴ്‌സിയിലുളള തന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് രാഹുല്‍ കുറിച്ചത്. ഇപ്പോഴിത രോഹിതില്ലാത്ത ചിത്രം പങ്ക് വെച്ചത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

This post was last modified on August 2, 2019 3:13 pm