X

പഴകും തോറും വീര്യമേറുന്ന വൈനാണ് ഞങ്ങളുടെ നായകന്‍; ടെന്‍ ഇയര്‍ ചലഞ്ച് ഏറ്റെടുത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും

ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ തോല്‍വി നേരിട്ടതിന് ശേഷം സെഞ്ചുറി നേടി ടീമിനെ അഡ്ലെയ്ഡില്‍ വിജയ വഴിയില്‍ കൊണ്ടുവരാന്‍ കോഹ് ലിക്കു കഴിഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്ന ടെന്‍ ഇയര്‍ ചലഞ്ച് ഏറ്റെടുത്ത് ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും. തങ്ങളുടെ നായകന്‍ വിരാട് കോഹ്‌ലിയുടെ പത്ത് വര്‍ഷത്തെ ബാംഗ്ലൂര്‍ എത്തുന്നത്. ക്രിക്കറ്റിലും തന്റെ കാഴ്ചപ്പാടുകളിലും മാത്രമല്ല, ലുക്കിലും വലിയ മാറ്റമാണ് കഴിഞ്ഞ വര്‍ഷം കൊണ്ട് താരത്തിനുണ്ടായത്.

2008ലായിരുന്നു കോഹ് ലി ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറുന്നത്. പത്ത് വര്‍ഷത്തിലൂടെ എത്രമാത്രം കരുത്തനും ധീരനുമായി കോഹ് ലിയെന്ന് ബാംഗ്ലൂര്‍ റോയല്‍ചലഞ്ചേഴ്സ് പറയുന്നു. സ്ഥിരതയാര്‍ന്ന ബാറ്റിങ്ങുമായി ടീമിനെ ജയത്തിലേക്ക് എത്തിക്കുകയും, വ്യക്തിഗത നേട്ടങ്ങള്‍ ഒന്നൊന്നായി നേടിയെടുക്കുകയും ചെയ്താണ് കോഹ് ലിയുടെ കുതിപ്പ്. പഴകുംതോറും വീര്യമേറുന്ന വൈന്‍ പോലെയാണ് നമ്മുടെ നായകനെന്നും കോഹ് ലിയുടെ പത്ത് വര്‍ഷത്തെ ചൂണ്ടി ബാംഗ്ലൂര്‍ ട്വിറ്ററില്‍ കുറിച്ചു.

ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ തോല്‍വി നേരിട്ടതിന് ശേഷം സെഞ്ചുറി നേടി ടീമിനെ അഡ്ലെയ്ഡില്‍ വിജയ വഴിയില്‍ കൊണ്ടുവരാന്‍ കോഹ് ലിക്കു കഴിഞ്ഞു. 112 ബോളില്‍ കോഹ്‌ലി നേടിയ 104 റണ്‍സ് നേടിയ താരം തന്റെ 39 ാം ഏകദിന സെഞ്ച്വറിയും കുറിച്ചു.

This post was last modified on January 18, 2019 10:35 am