X

മാഗ്നസ് കാള്‍സണെ തോല്‍പ്പിച്ചു; വേള്‍ഡ് റാപ്പിഡ് ചാമ്പ്യന്‍ഷിപ്പില്‍ വിശ്വനാഥന്‍ ആനന്ദിന് ജയം

ഇതുവരെ വേള്‍ഡ് റാപ്പിഡ് ചാമ്പ്യന്‍ഷിപ്പില്‍ തോല്‍വി അറിയാതെ മുന്നേറുകയാണ് വിശ്വനാഥന്‍ ആനന്ദ്. ഒമ്പത് മത്സരങ്ങളില്‍ അഞ്ച് ജയവും നാല് സമനിലയും.

വേള്‍ഡ് റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ നിലവിലെ ലോക ഒന്നാം നമ്പര്‍ താരമായ നോര്‍വെയുടെ മാഗ്നസ് കാള്‍സണെ പരാജയപ്പെടുത്തി ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് ജയം. 2013ലെ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മാഗ്നസ് കാള്‍സണോട് എറ്റ തോല്‍വിക്ക് മധുര പ്രതികാരമായി ഒമ്പതാം റൗണ്ട് മത്സരത്തിലെ ആനന്ദിന്റെ വിജയം. സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലാണ് റാപ്പിഡ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.

തുടക്കത്തില്‍ തന്നെ ആനന്ദ് നീക്കങ്ങളില്‍ വളരെ മുന്നേറിയിരുന്നു. 34 നീക്കങ്ങളില്‍ ആനന്ദ് വിജയം കണ്ടു. ഇതുവരെ വേള്‍ഡ് റാപ്പിഡ് ചാമ്പ്യന്‍ഷിപ്പില്‍ തോല്‍വി അറിയാതെ മുന്നേറുകയാണ് വിശ്വനാഥന്‍ ആനന്ദ്. ഒമ്പത് മത്സരങ്ങളില്‍ അഞ്ച് ജയവും നാല് സമനിലയും. റഷ്യയുടെ വ്‌ളാദിമിര്‍ ഫെഡോസോവുമായുള്ള മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു. വ്‌ളാദിമിര്‍ ക്രാംനിക്കിനേക്കാളും വാംഗ് ഹോയെക്കാളും ആനന്ദ് നിലവില്‍ പോയിന്റ് നിലയില്‍ മുന്നിലാണ്. പൊതുവെ നിരാശാജനകമായ വര്‍ഷം ആശ്വാസത്തോടെ അവസാനിപ്പിക്കാന്‍ വിശ്വനാഥന്‍ ആനന്ദിനെ സഹായിക്കുന്നതാണ് മാഗ്നസ് കാള്‍സണെതിരായ ജയം.

This post was last modified on December 28, 2017 3:47 pm