X

കളികഴിഞ്ഞ് അവര്‍ പൊടിതട്ടിപ്പോയില്ല; സ്‌റ്റേഡിയം ക്ലീനാക്കി സെനഗല്‍, ജപ്പാന്‍ ആരാധകര്‍

കഴിഞ്ഞ ദിവസം നടന്ന മനോഹര ദൃശ്യങ്ങളില്‍ ഒന്നെന്ന തലക്കെട്ടോടെ ഫിഫ തന്നെയാണ് ഔദ്യോഗിക ട്വിറ്ററിലൂടെ ഇവ പുറത്തുവിട്ടത്.

ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പോളണ്ടിനെ തകര്‍ത്ത് സെനഗലും, കൊളംബിയക്കെതിരേ ജയം നേടി ജപ്പാനും ലോകകപ്പില്‍ വരവറിയിച്ചപ്പോള്‍ വിജയാഹ്‌ളാദത്തില്‍ മതിമറന്ന് സ്റ്റേഡിയം വിടാന്‍ തയ്യാറായിരുന്നില്ല ആരാധകര്‍. മല്‍സരശേഷം ഗാലറിയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് സെനഗല്‍, ജപ്പാന്‍ ആരാധകരിലെ ഒരു വിഭാഗം ഇവിടം വിട്ടത്.  പ്ലാസ്റ്റിക്, ഭക്ഷണ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന ആരാധകരുടെ ദൃശ്യങ്ങള്‍ ഫിഫ തന്നെയാണ് ഔദ്യോഗിക ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം നടന്ന മനോഹര ദൃശ്യങ്ങളില്‍ ഒന്നെന്ന തലക്കെട്ടോടെയായിരുന്നും ട്വീറ്റ്. ആരാധകരുടെ നടപടിയെ ആനുമോദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.

എന്നാല്‍ ജപ്പാനില്‍ ഇത്തരം നടപടികള്‍ പതിവാണെന്ന് ടോക്കിയോ ആസ്ഥാനമായി പ്രവത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ പറയുന്നു. ജപ്പാന്‍ പൗരന്‍മാരുടെ കുട്ടിക്കാലം മുതല്‍ ഇത്തരം പ്രവര്‍ത്തങ്ങള്‍ ശീലിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു കൊളംബിയക്കെതിരേ ജപ്പാന്റെ ജയം.

2014 ലെ ബ്രസീല്‍ ഐവറികോസ്റ്റ് മല്‍സരശേഷം ഗാലറി വൃത്തിയാക്കിയ കാണികള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on June 20, 2018 12:55 pm