മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ് രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ താരത്തിന് സോഷ്യല്‍ മീഡിയയില്‍ ആശംസകള്‍ നേര്‍ന്ന് മുന്‍താരങ്ങളുള്‍പ്പെടെ നിരവധി പേരാണ് രംഗത്തു വന്നത്. ഇതിനിടെ 19 വര്‍ഷത്തെ തന്റെ ക്രിക്കറ്റ് കരിയറില്‍ തന്നെ ഏറ്റവും അധികം സ്വാധീനിച്ച രണ്ട് വ്യക്തികള്‍ക്കും താരം നന്ദി അറിയിച്ചു.
ഇന്ത്യന്‍ നായകന്‍മാരില്‍ തനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണെന്നാണ് യുവരാജ് സിങ് പറഞ്ഞത്. 2000ല്‍ സൗരവ് ഗാംഗുലി ക്യാപ്റ്റനായിരിക്കുന്ന സമയത്താണ് യുവരാജ് സിങ് ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം നടത്തിയത്. തന്റെ ആദ്യ കാലത്ത് സൗരവ് ഗാംഗുലി തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും യുവരാജ് പറഞ്ഞു. താന്‍ യുവ താരമായി ടീമിലെത്തിയ സമയത്ത് ഗാംഗുലി തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തെ കുറിച്ചും യുവരാജ് പറഞ്ഞു. ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍,അനില്‍ കുബ്ലെ, വിവിഎസ്എ ലക്ഷമണ്‍, രാഹുല്‍ ദ്രാവിഡ്, ജവഗല്‍ ശ്രീനാഥ് എന്നിവര്‍ക്കൊപ്പം കളികക്കാനും ഗാംഗുലി അവസരം നല്‍കി.
തന്നെ പരിശീലിപ്പിച്ച പരിശീലകരില്‍ ഏറ്റവും മികച്ച പരിശീലകന്‍ ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് എത്തിച്ച ഗാരി കിര്‍സ്റ്റന്‍ ആയിരുന്നുവെന്നും യുവരാജ് പറഞ്ഞു. 2011 ഇന്ത്യ ലോകകപ്പ് നേടിയതും യുവരാജ് നിര്‍ണായക താരമായതും ഗാരി കിര്‍സ്റ്റന്‍ പരിശീലകന്‍ ആയിരുന്ന സമയത്തായിരുന്നു. പ്രതിസന്ധി ഘട്ടങ്ങങ്ങള്‍ ശാന്തമായി കൈകാര്യം ചെയ്ത മഹേന്ദ്ര സിങ് ധോണിയുടെ ക്യാപ്റ്റന്‍സിയെയും യുവരാജ് പ്രകീര്‍ത്തിച്ചു. ഇന്ത്യക്ക് വേണ്ടി യുവരാജ് 304 ഏകദിന മത്സരങ്ങളും 40 ടെസ്റ്റ് മത്സരങ്ങളും 58 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
ഏകദിനത്തില്‍ 8701 റണ്‍സ് നേടിയ യുവരാജ് 14 സെഞ്ച്വറികളും, 52 അര്‍ധ സെഞ്ച്വറികളും, നേടി. ടെസ്റ്റില്‍ 1900 റണ്‍സാണ് താരം നേടിയിട്ടുള്ളത്. ടി20 യില്‍ 1177 റണ്‍സും താരം നേടി.
Leave a Comment