X

പെണ്‍കുട്ടികളുടെ മുമ്പില്‍ നഗ്നതാ പ്രദര്‍ശനം: ശ്രീജിത്ത് രവി കസ്റ്റഡിയില്‍

അഴിമുഖം പ്രതിനിധി

പ്രമുഖ ചലച്ചിത്രനടന്‍ ശ്രീജിത്ത് രവി പോലീസ് കസ്റ്റഡിയില്‍.   സ്കൂളിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടികളുടെ അടുത്തേക്ക് കാര്‍ ചേര്‍ത്തുനിര്‍ത്തി നഗ്നത പ്രദര്‍ശിപ്പിക്കുകയും പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കുകയും ചെയ്തെന്ന പരാതിയിലാണ് ശ്രീജിത്തിനെ പോലീസ് കസ്ററഡിയിലെടുത്തത്. ഒറ്റപ്പാലത്തുള്ള പത്തിരിപ്പാലത്തെ പ്രമുഖ സ്കൂളിലെ വിദ്യാര്‍ഥിനികളുടെ പരാതിയിന്മേലാണ് നടപടി. പെണ്‍കുട്ടികള്‍ വാഹനത്തിന്‍റെ നമ്പര്‍ പോലീസിനു കൈമാറിയതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വാഹന ഉടമ നടന്‍ ശ്രീജിത്ത് രവിയാണെന്ന് വ്യക്തമായത്. 

പത്തിരിപ്പാലയിലെ  സ്‌കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി KL-08-BE-9054 നമ്പര്‍ കാറില്‍ ഡ്രൈവര്‍ സീറ്റിലിരുന്ന് നഗ്നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുക്കുകയും ചെയ്യുകയുമായിരുന്നു എന്നാണ് പരാതി. കുട്ടികള്‍ ബഹളം വെക്കുകയും തുടര്‍ന്ന് ശ്രീജിത്ത് പെട്ടെന്നു കാര്‍ ഓടിച്ചുപോകുകയായിരുന്നു. സംഭവം അറിഞ്ഞ് രക്ഷിതാക്കള്‍ ഒറ്റപ്പാലം പൊലിസ് സ്റ്റേഷനിലെത്തി പരാതി കൊടുക്കുകയായിരുന്നു. എന്നാല്‍ പോലീസ് പറയുന്ന കേസിലെ കാര്‍ നമ്പര്‍ തന്‍റേതാണെങ്കിലും അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നുമാണ് ശ്രീജിത്ത് രവി പ്രതികരിച്ചത്.

This post was last modified on December 27, 2016 2:29 pm

Related Post
Leave a Comment