X

ശ്രീശാന്തിനു നേരെ ജയിലില്‍വെച്ച് വധശ്രമം നടന്നതായി വെളിപ്പെടുത്തല്‍

അഴിമുഖം പ്രതിനിധി

ഐ.പി.എല്‍ ഒത്തുകളിവിവാദത്തില്‍പ്പെട്ട മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് നേരെ വധശ്രമം ഉണ്ടായതായി വെളിപ്പെടുത്തല്‍. തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുമ്പോഴാണ് ശ്രീശാന്തിനെ കൊല്ലാന്‍ ശ്രമിച്ചത്. സഹോദരി ഭര്‍ത്താവ് മധു ബാലകൃഷ്ണനാണ് ഈ വെളിെപ്പടുതല്‍ നടത്തിയത്.

ജയിലില്‍ വെച്ച് ഒരു ഗുണ്ട വാതിലിന്റെ സാക്ഷയ്ക്ക് മൂര്‍ച്ചകൂട്ടിയുണ്ടാക്കിയ ആയുധം ഉപയോഗിച്ച് കുത്താന്‍ ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അക്രമത്തില്‍ നിന്നും രക്ഷപെടാന്‍ ശ്രമികുന്നിനിടെ അക്രമിയുടെ വിരല്‍ ഒടിഞ്ഞു. ബഹളം കേട്ട് വന്ന പോലീസ് ആണ് ശ്രീശാന്തിനെ രക്ഷിച്ചത് . സംഭവത്തെ തുടര്‍ന്ന് ശ്രീശാന്തിനെ സെല്‍ മാറ്റി. ഇക്കാര്യത്തില്‍ പിന്നീട് എന്തെങ്കിലും നടപടിയുണ്ടായോ എന്ന കാര്യം അറിയില്ലെന്ന് മധു ബാലകൃഷ്ണന്‍ കൂടിച്ചേര്‍ത്തു.

ഐ.പി.എല്‍ വാതുവയ്പ്പ് കേസില്‍ 2013 മെയിലാണ് ശ്രീശാന്ത് അറസ്റ്റിലായത്. തുടര്‍ന്ന് അതേ വര്‍ഷം ശ്രീയ്ക്ക് ബി.സി.സി.ഐ വിലക്ക് ഏര്‍പ്പെടുത്തി. കേസ് ഇപ്പോഴും കോടതിയില്‍ ആണ്. 

This post was last modified on December 27, 2016 2:47 pm

Related Post
Leave a Comment