X

മോഹിത് മര്‍വയുടെ വിവാഹച്ചടങ്ങില്‍ അനില്‍ കപൂറിനൊപ്പം ശ്രീദേവിയുടെ അവസാന നൃത്തം

വിവാഹ ചടങ്ങിനിടെ ഒരിക്കല്‍ കൂടി അനില്‍ കപൂറിനൊപ്പം ശ്രീദേവി നൃത്തം ചെയ്തു. സിനിമയില്‍ ആരാധകരെ ആവേശം കൊള്ളിച്ച നൃത്ത ചുവടുകള്‍ ഒന്നുമല്ല. വളരെ പതുക്കെയുള്ള ചുവടുവയ്പുകള്‍.

സ്‌ക്രീനില്‍ നൃത്തച്ചുവടുകള്‍ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട് ശ്രീദേവി. 1970കളില്‍ നായികയായത് മുതല്‍ 2012ല്‍ രണ്ടാം വരവിലെ ഇംഗ്ലീഷ് വിംഗ്ലീഷ് വരെ അനായാസമായ ആ ശരീര ചലനം പ്രേക്ഷകരെ വിസ്മയിപ്പിച്ചു. മിസ്റ്റര്‍ ഇന്ത്യ, കര്‍മ, രൂപ് കി റാണി, ലംഹേ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രീദേവിയുടെ നായകനായിരുന്നു അനില്‍ കപൂര്‍. അനില്‍ കപൂറിന്റെ സഹോദരന്‍ ബോണി കപൂറാണ് ശ്രീദേവിയുടെ ജീവിതപങ്കാളി. അനില്‍ കപൂറിനൊപ്പമുള്ള ശ്രീദേവിയുടെ അവസാനത്തെ ഡാന്‍സിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ബന്ധുവും നടനുമായ മോഹിത് മര്‍വയുടെ വിവാഹച്ചടങ്ങിനായി ദുബായിലെത്തിയപ്പോളാണ് ആകസ്മികമായി ശ്രീദേവിയുടെ മരണം സംഭവിക്കുന്നത്. വിവാഹ ചടങ്ങിനിടെ ഒരിക്കല്‍ കൂടി അനില്‍ കപൂറിനൊപ്പം ശ്രീദേവി നൃത്തം ചെയ്തു. ചിട്ടിയാന്‍ കലൈയാന്‍ എന്ന ജനപ്രിയ പഞ്ചാബി പാട്ടിനൊപ്പമാണ് ഇരുവരും ഡാന്‍സ് ചെയ്തത്. സിനിമയില്‍ ആരാധകരെ ആവേശം കൊള്ളിച്ച നൃത്ത ചുവടുകള്‍ ഒന്നുമല്ല. വളരെ പതുക്കെയുള്ള ചുവടുവയ്പുകള്‍. വളരെ വികാരപരമായ രംഗം. ഇന്‍സ്റ്റാഗ്രാമില്‍ വന്ന വീഡിയോ ആണ്.

വീഡിയോ: 

This post was last modified on February 28, 2018 5:35 pm

Related Post
Leave a Comment