X

മാന്‍ഹോള്‍ മികച്ച ചിത്രം, വിനായകന്‍ നടന്‍, രജിഷ വിജയന്‍ നടി, വിധു വിന്‍സന്റ് സംവിധായിക

മണികണ്ഠന്‍ മികച്ച രണ്ടാമത്തെ നടന്‍, പി കെ കാഞ്ചന മികച്ച രണ്ടാമത്തെ നടി

കഴിഞ്ഞ വര്‍ഷത്തെ മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് മാധ്യമപ്രവര്‍ത്തക വിധു വിന്‍സന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ കരസ്ഥമാക്കി. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന്‍ മികച്ച നടനായും അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് രജിഷ വിജയന്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് മണികണ്ഠന്‍ മികച്ച രണ്ടാമത്തെ നടനായും മികച്ച രണ്ടാമത്തെ നടിയായി കാഞ്ചന പി കെ (ഓലപ്പീപ്പി)യും തെരഞ്ഞെടുക്കപ്പെട്ടു. ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത് മഹേഷിന്റെ പ്രതികാരം നേടി. വിധു വിന്‍സെന്റാണ് മികച്ച സംവിധായിക. മന്ത്രി എകെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

പ്രശസ്ത ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എകെ ബീര്‍ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.

മറ്റ് പുരസ്‌കാരങ്ങള്‍: തിരക്കഥാകൃത്ത്- ശ്യാം പുഷ്‌കരന്‍(മഹേഷിന്റെ പ്രതികാരം), നവാഗത സംവിധായകന്‍- ഷാനവാസ് വാവക്കുട്ടി(കിസ്മത്), മികച്ച കുട്ടികളുടെ ചിത്രം- കോലുമിട്ടായി, പിന്നണി ഗായകന്‍- സൂരജ് സന്തോഷ്, പിന്നണി ഗായിക- ചിത്ര, മികച്ച മേക്ക്അപ്പ് മാന്‍- എന്‍ജി റോഷന്‍, കഥാകൃത്ത്- സലിംകുമാര്‍ (കറുത്ത ജൂതന്‍), ബാലതാരം- ചേതന്‍ ജയലാല്‍ (ഗപ്പി), മികച്ച സിനിമ ഗ്രന്ഥം- സിനിമ മുതല്‍ സിനിമ വരെ(ചെറി ജേക്കബ് കെ, അജു നാരായണന്‍)

This post was last modified on March 7, 2017 5:36 pm